പുന്നപ്രയില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ വ്യദ്ധയുടെ മൃതദേഹം കണ്ടെത്തി

പുന്നപ്രയില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ വ്യദ്ധയുടെ മൃതദേഹം കണ്ടെത്തി.പുന്നപ്രതെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് പുതുവല്‍വെളി വല്‍സല (62) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വത്സലയും സഹോദരി വിമലയുമാണ് വീട്ടില്‍ ഒരുമിച്ച് താമസിച്ചിരുന്നത്. വിമലയെ വര്‍ഷങ്ങള്‍ക്കു മുമ്ബ് വാടക്കല്‍ ഭാഗത്ത് വിവാഹം ചെയ്തിരുന്ന് അയച്ചിരുന്നെങ്കിലും കുടുംബത്തിലെ പൊരുത്തക്കേട് കാരണം പുന്നപ്രയില്‍ സഹോദരിയോടൊപ്പമായിരുന്നു താമസം. അയല്‍വാസികളുമായി ഇവര്‍ക്ക് തീരെ അടുപ്പമില്ലായിരുന്നു.
കഴിഞ്ഞ ദിവസം വിമല പഴവീടുള്ള ബന്ധുവീട്ടില്‍ ചെന്നിരുന്നു. അവര്‍ക്കു ഇവരുടെ ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്നു പൊതുപ്രവര്‍ത്തകനായ സജിയപ്പനെ വിവരിമറിയിക്കുകയും സജിയപ്പന്‍ ഇവരുടെ സഹോദരന്‍ മുരളിയെ വിവരമറിക്കുകയുമായിരുന്നു. നാട്ടില്‍ വ്യവസായം നടത്തി സാമ്ബത്തിക ബാധ്യത വന്ന മുരളി ഒരു ആശ്രമത്തിലാണ് ഇപ്പോഴുള്ളത്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ മുരളി എത്തി കതകു തുറന്നതോടെയാണ് വല്‍സലയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുന്നപ്ര പൊലിസില്‍ വിവരമറിയിച്ചതനുസരിച്ച് ഇന്ന് പുലര്‍ച്ചെ വരെ പൊലീസ് മൃതദേഹത്തിന് കാവലിരുന്നു. അതിനു ശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha

























