Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

'സ്വന്തം അവകാശത്തിനു വേണ്ടി പൊരുതുന്നതിനോടൊപ്പം കുറേ വിഡ്ഡികളോടും വർഗ്ഗീയവിഷങ്ങളോടും കൂടെ പൊരുതേണ്ട ആ കുട്ടികളുടെ അവസ്ഥ ആലോചിച്ച് വല്ലാതെ സങ്കടമുണ്ട്. ഹിജാബ് ധരിച്ചാൽ മാത്രം പഠിക്കാൻ പോകാൻ സാഹചര്യം കിട്ടുന്നവരെ അങ്ങനെ തന്നെ പഠിക്കാൻ അനുവദിച്ചേ മതിയാവൂ... ' ഡോ ഷിംനാ അസീസ് കുറിക്കുന്നു

13 FEBRUARY 2022 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്

കർണാടകയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ ചില വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചതിനെ ചൊല്ലി തർക്കം നിലനിൽക്കുകയാണ്. ഉഡുപ്പിയിലെ ഒരു കോളേജിൽ തുടങ്ങിയ ഹിജാബ് പ്രശ്നം ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുന്ദാപുരയിലെ ഒരു സർക്കാർ കോളേജ് പെൺകുട്ടികളോട് ഹിജാബ് ധരിച്ച് കോളേജിൽ വരരുതെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതുസംബന്ധിച്ച് നിരവധി വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. ലോകരാഷ്ട്രങ്ങളിൽ പോലും വിഷയം ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡോ. ഷിംനാ അസീസ്.

'തല മറയ്‌ക്കുക എന്നത് ഒരു മുസ്ലീം സ്ത്രീക്ക് മതവിശ്വാസപ്രകാരം നിർബന്ധമായ കാര്യമാണ്. അത് വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നവർ കാലങ്ങളായി അങ്ങനെ തന്നെയാണ് ജീവിച്ച് പോരുന്നത്. ഭരണഘടന ഉറപ്പുതരുന്ന അവകാശമാണ്. അതിനായി തലയിൽ തട്ടമോ, തട്ടം തന്നെ മറ്റൊരു രൂപത്തിൽ ചുറ്റിക്കെട്ടിയ ഹിജാബോ, സ്കാർഫോ, ഒക്കെ അവരവരുടെ സൗകര്യത്തിനും താല്പര്യത്തിനും അനുസരിച്ച് ഉപയോഗിച്ച് വരുന്നുണ്ട്. ഒന്നാമത്തെ ഫോട്ടോയിലുള്ളതാണ് ഹിജാബ്. കർണ്ണാടകയിൽ പെൺകുട്ടികൾ അവർക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനാണ് സമരം ചെയ്യേണ്ടി വന്നിട്ടുള്ളത്. അങ്ങനെ വിശ്വസിക്കുന്ന പെൺകുട്ടികൾക്ക്‌ തല മറയ്‌ക്കാനുള്ള അവകാശത്തോടൊപ്പം തന്നെയാണ്‌'-. എന്നും അവർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

തല മറയ്‌ക്കുക എന്നത് ഒരു മുസ്ലീം സ്ത്രീക്ക് മതവിശ്വാസപ്രകാരം നിർബന്ധമായ കാര്യമാണ്. അത് വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നവർ കാലങ്ങളായി അങ്ങനെ തന്നെയാണ് ജീവിച്ച് പോരുന്നത്. ഭരണഘടന ഉറപ്പുതരുന്ന അവകാശമാണ്. അതിനായി തലയിൽ തട്ടമോ, തട്ടം തന്നെ മറ്റൊരു രൂപത്തിൽ ചുറ്റിക്കെട്ടിയ ഹിജാബോ, സ്കാർഫോ, ഒക്കെ അവരവരുടെ സൗകര്യത്തിനും താല്പര്യത്തിനും അനുസരിച്ച് ഉപയോഗിച്ച് വരുന്നുണ്ട്. ഒന്നാമത്തെ ഫോട്ടോയിലുള്ളതാണ് ഹിജാബ്. കർണ്ണാടകയിൽ പെൺകുട്ടികൾ അവർക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനാണ് സമരം ചെയ്യേണ്ടി വന്നിട്ടുള്ളത്. അങ്ങനെ വിശ്വസിക്കുന്ന പെൺകുട്ടികൾക്ക്‌ തല മറയ്‌ക്കാനുള്ള അവകാശത്തോടൊപ്പം തന്നെയാണ്‌.

മുഖവും മുൻകൈയും ഒഴികെ ശരീരം മറയ്‌ക്കുക എന്നേ മതം പറയുന്നുള്ളൂ. അതുകൊണ്ട് തന്നെ ഹിജാബിനപ്പുറം കണ്ണുമാത്രം പുറത്ത് കാണിക്കുന്ന രണ്ടാമത്തെ ഫോട്ടോയിൽ നൽകിയ നിഖാബ്, എന്നത് മതത്തിൽ കെട്ടേണ്ട ഒന്നല്ല. സ്കൂളിനുള്ളിൽ നിഖാബ് ധരിക്കാൻ വേണ്ടിയല്ല കർണ്ണാടകയിലെ പെൺകുട്ടികൾ സമരം ചെയ്യുന്നത്. സമരത്തിന്റെ വാർത്തകളിൽ ചിത്രങ്ങളിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി വ്യാപകമായി നിഖാബിന്റെ ചിത്രം ഉപയോഗിച്ച് വരുന്നത് കണ്ടു. അപ്പുറത്ത് നുണകളും വർഗ്ഗീയതയും മാത്രം കൊയ്ത് വിളവെടുക്കുന്നൊരു കൂട്ടം ആളുകളുള്ളപ്പോ അതിൽ വലിയ അത്ഭുതമൊന്നുമില്ല.
ഇനി ഇതല്ലാതെ മുഖം മുഴുവനും മൂടുന്ന ഒന്നു കൂടിയുണ്ട്, ബുർഖ. അതിപ്പോ ഞാനൊരു ബുർഖയിട്ട് ഫോട്ടോ എടുത്താലും, മറ്റാരെങ്കിലും അതേ ബുർഖയെടുത്ത് ഫോട്ടോ എടുത്താലും ഒറ്റനോട്ടത്തിൽ വല്യ വ്യത്യാസമൊന്നും ഇല്ലാത്തത് കൊണ്ട് അതിന്റെ പ്രത്യേകം ആവശ്യമില്ലല്ലോ.

നിഖാബോ ബുർഖയോ പോലെ കൂടെയിരിക്കുന്നത് ആരാണെന്ന്‌ മനസ്സിലാകാത്ത രീതിയിൽ മുഖം മറച്ച് ഒരു ആൾക്കൂട്ടത്തിനിടയിൽ ചെന്നിരിക്കുന്നതിനോട് വ്യക്‌തിപരമായി എതിർപ്പാണുള്ളത്. അത് ധരിക്കണം എന്നുള്ളവർക്ക് ധരിക്കാനുള്ള അവകാശം പോലെത്തന്നെയാണ് മറ്റൊരാൾക്ക് പൊതുസ്ഥലത്ത് തന്റെ അടുത്ത് നിൽക്കുന്നത് ആരാണെന്ന് അറിയാനുള്ള അവകാശവും.

ആവർത്തിക്കട്ടെ, ഇവിടെ നിഖാബും ബുർഖയും പോലെ മുഖം മറയ്‌ക്കുന്ന വസ്ത്രം ധരിക്കാനുള്ള ആവശ്യം ഉന്നയിച്ചല്ല ആ കുട്ടികൾ സമരം ചെയ്യുന്നത്. അവരുടെ ആവശ്യം തലം മറയ്ക്കാനുള്ള ഹിജാബ് മാത്രമാണ്.
കർണ്ണാടകയിലെ പെൺകുട്ടികൾക്ക് ഹിജാബ് ഉപയോഗിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്നവർ എന്ന പേരിൽ നിരന്നു നിൽക്കുന്നവരും, നിരത്തി നിർത്തപ്പെട്ടവരുമൊക്കെ ഇടുന്ന വസ്ത്രത്തിന്റെ ഫോട്ടോയോ, അവർ പറയുന്ന വാചകങ്ങളോ എടുത്ത് ആ പെൺകുട്ടികളുടെ ആവശ്യത്തിൽ വെള്ളം ചേർക്കാൻ വരേണ്ട.

സ്വന്തം അവകാശത്തിനു വേണ്ടി പൊരുതുന്നതിനോടൊപ്പം കുറേ വിഡ്ഡികളോടും വർഗ്ഗീയവിഷങ്ങളോടും കൂടെ പൊരുതേണ്ട ആ കുട്ടികളുടെ അവസ്ഥ ആലോചിച്ച് വല്ലാതെ സങ്കടമുണ്ട്. ഹിജാബ് ധരിച്ചാൽ മാത്രം പഠിക്കാൻ പോകാൻ സാഹചര്യം കിട്ടുന്നവരെ അങ്ങനെ തന്നെ പഠിക്കാൻ അനുവദിച്ചേ മതിയാവൂ... തലമറച്ചാണോ എന്നതിനപ്പുറം, അവരുടെ പഠനമാണ്‌ പ്രധാനം. അതല്ലെങ്കിൽ, അടുക്കളയ്‌ക്കും കുടുംബത്തിനുമപ്പുറം ലോകമെന്തെന്നറിയാതെ അവനവന്റെ വില പോലും അറിയാതെ വളരുന്ന ഒരു തലമുറ പെൺകുട്ടികളാകും അനന്തരഫലം.
- Dr. Shimna Azeez

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (11 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (11 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (13 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (13 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (13 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (13 hours ago)

SNAKE എന്തൊരു അവസ്ഥ  (14 hours ago)

നടുക്കം മാറാതെ സഹപാഠി  (14 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (14 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (14 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (15 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (16 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (16 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (17 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (18 hours ago)

Malayali Vartha Recommends