അപകട സമയത്ത് യുവാക്കളുടെ കാറിൽ പെണ്‍കുട്ടികൾ, മയക്കുമരുന്ന് നല്‍കി ലൈംഗികപീഡനം, വിദ്യർത്ഥിനികളെ മയക്കുമരുന്ന് കൈമാറ്റത്തിനായും ഉപയോഗിച്ചു,കാർ വളഞ്ഞ് കള്ളക്കളികൾ എല്ലാം കൈയ്യോടെ പൊക്കി നട്ടുകാർ, പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ ടോപ്പർ, വിദ്യാര്‍ത്ഥി വീട്ടിൽ അസ്വാഭാവികമായി പെരുമാറി പുസ്തകങ്ങള്‍ വലിച്ചുകീറിയെന്ന് മാതാപിതാക്കളുടെ മൊഴി, സംഭവത്തിൽ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്ന് പോലീസ്..

കൊച്ചി കലൂരില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടിരുന്നു. ശുചീകരണത്തൊഴിലാളിയാണ് അപകടത്തിൽ മരിച്ചത്. എന്നാൽ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. അപകട സമയത്ത് യുവാക്കളുടെ കാറിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികൾ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടികളെ യുവാക്കള്‍ മയക്കുമരുന്ന് നല്‍കി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് തൃപ്പൂണിത്തുറ അരഞ്ഞാണിയില്‍ വീട്ടില്‍ ജിത്തു (29), തൃപ്പൂണിത്തുറ പെരുമ്പിള്ളിയില്‍ വീട്ടില്‍ സോണി (25) എന്നിവര്‍ക്കെതിരേ എറണാകുളം നോര്‍ത്ത് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ ടോപ്പറാണ്.ഈ വിദ്യാര്‍ത്ഥി കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ അസ്വാഭാവികമായി പെരുമാറുകയും പുസ്തകങ്ങള്‍ വലിച്ചുകീറുകയും ചെയ്തതായി മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൂടാതെ വിദ്യർത്ഥികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കുട്ടികളെ പ്രതികള്‍ വലയിലാക്കിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയയാണ് ഇതിന് പിന്നിലെന്നാണ് കൊച്ചി ഡിസിപി വി യു കുരുവിള പ്രതികരിച്ചത്.അതിനാൽ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്നും ഡി സി പി നിര്‍ദേശിച്ചു.
വ്യാഴാഴ്ച രാത്രിയാണ് കൊച്ചി കലൂരില്‍ വെച്ച് ശുചീകരണ തൊഴിലാളിയെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് കൊലപ്പെടുത്തുന്നത്. അപകടശേഷം നിര്‍ത്താതെ പോയ കാര്‍ പിന്നീട് നാട്ടുകാര്‍ പിടികൂടി നോര്‍ത്ത് പോലീസിന് കൈമാറുകയായിരുന്നു.
അപകടസമയം കാറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളെ പ്രതികള്‍ കാറില്‍ നിന്ന് മാറ്റിയത് സംശയങ്ങൾക്ക് വഴിവെച്ചിരുന്നു. സമാനമായ രീതിയില്‍ കൂടുതല്‍ സ്കൂള്‍ കുട്ടികള്‍ ഇവരുടെ വലയില്‍ പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
https://www.facebook.com/Malayalivartha