സ്കൂളിലേക്കു പോകും വഴി വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം, കാറിലെത്തിയ യുവാവ് വെള്ളം ചോദിക്കുന്നതിനിടയിൽ പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദര്‍ശിപ്പിച്ചു, പ്രതിയെ കൈയ്യോടെ പിടികൂടി പോലീസ്, ഇരുപത്തിയൊമ്പതുകാരൻ ഇതിന് മുമ്പും സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിട്ടുള്ളയാൾ

വിദ്യാര്‍ത്ഥി സ്കൂളിലേക്ക് പോകും വഴി നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍.കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മജീദ് (29)യാണ് കരുവാരകുണ്ട് പൊലീസ് പിടികൂടിയത്. പ്രതി ഇതിന് മുമ്പും സമാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതായും മാനഹാനി ഭയന്ന് ആരും പരാതിപ്പെടാറില്ലെന്നും പൊലീസ് പറഞ്ഞു.സ്റ്റേഷന് ഹൗസ് ഓഫീസര്‍ മനോജ് പറയറ്റയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്ഐ ശിവന്, എഎസ്ഐ ജയിംസ് ജോണ്‍, എസ്സിപിഒ കെ.എസ്.ഉല്ലാസ്, സിപിഒ അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വിദ്യാര്‍ഥിനി രാവിലെ സ്കൂളിലേക്ക് പോവുമ്പോഴായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയോട് കാറിലെത്തിയ പ്രതി വെള്ളം ചോദിക്കുകയും ഇതിനിടയില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഭയന്നോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടുകയാണുണ്ടായത്.
https://www.facebook.com/Malayalivartha