പാലക്കാട് രണ്ട് മാസം മുൻപ് ഉറ്റസുഹൃത്തിനെ കൊന്ന് കുഴിച്ച് മൂടി! കൊലപാതക വിവരം പുറത്തുവന്നത് സുഹൃത്തിനെ മറ്റൊരു കേസിൽ ചോദ്യം ചെയ്തപ്പോൾ... പോലിസ് അന്വേഷണം തുടങ്ങി...

ഒറ്റപ്പാലത്ത് ചെനക്കത്തൂരിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സുഹൃത്തിന്റെ മൊഴി. ആഷിഖ്(24) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് മൊഴി നൽകിയത്.മറ്റൊരു കേസിൽ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തിനെ കൊലപ്പെടുത്തിയ വിവരം പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയുമായി പൊലീസ് ഒറ്റപ്പാലത്തേക്ക് പുറപ്പെട്ടു. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് മാസം മുൻപാണ് കൊലപാതകം നടത്തിയത്. നിരവധി കേസുകളിൽ പ്രതിയാണ് ആഷിഖ്
https://www.facebook.com/Malayalivartha