ഇനി മുതൽ കെഎസ്‌യു - ൽ പ്രവർത്തിച്ചാൽ ജീവനെടുക്കുമെന്ന് കെ എസ് യു -ൻ്റെ കുട്ടികളെ ഭീഷണിപ്പെടുത്തിയ സിപിഎം ഗുണ്ടകളോട് ഒന്നേ പറയാനുള്ളൂ, നിങ്ങളെ നിയന്ത്രിക്കാൻ കേരള പോലീസിന് ഭയമാണെങ്കിൽ ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ കാവലുണ്ടാകും; ഇലക്ഷന് മത്സരിച്ചതിൻ്റെ പേരിൽ കെഎസ്‌യു പ്രവർത്തകരെ എസ് എഫ് ഐ-ഡി വൈ എഫ് ഐ ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ചിരിക്കുന്നുവെന്ന ആരോപണവുമായി കെ സുധാകരൻ എം പി

ചവറ MSN കോളേജിൽ ഇലക്ഷന് മത്സരിച്ചതിൻ്റെ പേരിൽ കെഎസ്‌യു പ്രവർത്തകരെ എസ് എഫ് ഐ-ഡി വൈ എഫ് ഐ ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ചിരിക്കുന്നുവെന്ന ആരോപണവുമായി കെ സുധാകരൻ എം പി. പോലീസ് നീതി നടപ്പിലാക്കാൻ ഭയന്ന് സിപിഎമ്മിൻ്റെ അടിമകളാകുന്നത് സമൂഹത്തിന് ഒന്നടങ്കം ഭീഷണിയാണ്. കരുനാഗപ്പള്ളി എസിപിയോട് നീതിപൂർവ്വം ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരൻ എം പി ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; ചവറ MSN കോളേജിൽ ഇലക്ഷന് മത്സരിച്ചതിൻ്റെ പേരിൽ കെഎസ്‌യു പ്രവർത്തകരെ എസ് എഫ് ഐ-ഡി വൈ എഫ് ഐ ഗുണ്ടകൾ അതിക്രൂരമായി മർദ്ദിച്ചിരിക്കുന്നു. കേരള പോലീസ് നോക്കി നിൽക്കേയാണ് കോളേജിനകത്ത് സിപിഎം ഗുണ്ടകൾ അഴിഞ്ഞാടിയത്.
അതുൽ, അനന്ദു, അസ്ലം ,ശ്യാം തുടങ്ങി നിരവധി പ്രവർത്തകർക്ക് പരുക്കേറ്റിരിക്കുന്നു. ജനാധിപത്യ രീതിയിൽ സമാധാനപൂർവ്വം കലാലയ തിരഞ്ഞെടുപ്പുകളെ നേരിടാൻ എസ് എഫ് ഐ ഭയക്കുന്നതെന്തിനാണ്? പോലീസ് നീതി നടപ്പിലാക്കാൻ ഭയന്ന് സിപിഎമ്മിൻ്റെ അടിമകളാകുന്നത് സമൂഹത്തിന് ഒന്നടങ്കം ഭീഷണിയാണ്.കരുനാഗപ്പള്ളി എസിപിയോട് നീതിപൂർവ്വം ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി മുതൽ കെഎസ്‌യു - ൽ പ്രവർത്തിച്ചാൽ ജീവനെടുക്കുമെന്ന് കെ എസ് യു -ൻ്റെ കുട്ടികളെ ഭീഷണിപ്പെടുത്തിയ സിപിഎം ഗുണ്ടകളോട് ഒന്നേ പറയാനുള്ളൂ, നിങ്ങളെ നിയന്ത്രിക്കാൻ കേരള പോലീസിന് ഭയമാണെങ്കിൽ ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ കോൺഗ്രസ് പ്രവർത്തകർ കാവലുണ്ടാകും. അതുകൊണ്ട് കലാലയങ്ങളെ കുരുതിക്കളമാക്കാൻ ആയുധമെടുക്കുന്ന സിപിഎം പ്രവണത ഇവിടെ നിർത്തുക.
https://www.facebook.com/Malayalivartha

























