ലോട്ടറിയടിച്ച് പാർട്ടിക്കാർ... ഖജനാവ് കൊള്ളയടിച്ച് പിണറായി... ജനങ്ങളെ പിഴിഞ്ഞ് സർക്കാരും... ഖജനാവ് മുടിക്കുന്ന മാന്യന്‍മാര്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷനിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്നത് വൻ തുകയാണ് എന്ന വിവരം തെളിവുകൾ സഹിതം പുറത്ത് വന്നതാണ്. മലയാളികളും പിഎസ്.സി ഉദ്യോഗാർത്ഥികളും തലയിൽ കൈവച്ച് പോയി അത് കണ്ടിട്ട്. കാരണം ഊണും ഉറക്കവും ഉപേക്ഷിച്ച് പഠിച്ചാൽ പോലും സാധാരണക്കാരന് അത്രയും ശമ്പളമോ, പെൻഷനോ അല്ലെങ്കിൽ ആനുകൂല്യങ്ങളോ ലഭിക്കാറില്ല എന്നതാണ് വസ്തുത.
മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പേഴ്‌സണല്‍ സ്റ്റാഫില്‍ കൊടി പിടിച്ച് കയറി കൂടി, കഷ്ടിച്ച് രണ്ടു വര്‍ഷം കാലം കഴിച്ച് കൂട്ടിയ പിന്‍ബലത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പെന്‍ഷന്‍ ചുളുവിൽ വാങ്ങുന്നത് ആയിരത്തിന് പുറത്ത് മഹാമാന്യന്‍മാരാണ്. ഖജനാവ് ചോരുന്ന വഴികൾ അടയ്ക്കാൻ പഴുതില്ലാതെ കഷ്ടപ്പെടുമ്പോഴാണ് പുതിയ പരിഷ്കാരങ്ങളും പിണറായി സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
ഏഴ് ശതമാനം ഡിഎ, 10 ശതമാനം എച്ചആര്‍എ ഇതിന് പുറമെ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റു ക്വാര്‍ട്ടേഴ്‌സുകളും. കേള്‍ക്കുമ്പോള്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന ആനുകൂല്യമാണെന്ന് തെറ്റി ധരിക്കരുത്. കൃത്യമായി യാതൊരു വിദ്യാഭ്യാസ യോഗ്യതയും നിഷ്കരിഷിക്കാതെ, മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും ലഭിക്കുന്ന പ്രതിഫലമാണ് ഇതൊക്കെയെന്ന് മനസ്സിലാക്കുക.
നാല് വര്‍ഷം പൂര്‍ത്തിയാകാതെ പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് ധിക്കരിച്ച് മുന്നോട്ട് പോവുകയാണ്. പൂര്‍ണ്ണമായും രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ ആയുഷ്ക്കാലം മുഴുവൻ പെൻഷനും ലഭിക്കും.
ഗവര്‍ണ്ണര്‍ ശക്തമായി ഉന്നയിച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ പെൻഷൻ പ്രശ്നം മുൻപും കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. മന്ത്രിമാര്‍ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫിനും സമാനമായി പെൻഷൻ കിട്ടും എന്നതിനാല്‍ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കും. ഇവര്‍ക്ക് യോഗ്യത പോലും പ്രശ്നമല്ല.
ഇന്ത്യയിലെന്നല്ല ലോകത്തില്‍ മറ്റൊരിടത്തും ഇത്തരമൊള്ള പകല്‍ക്കൊള്ള അരങ്ങേറുന്നില്ലെന്നത് വസ്തുത. മാസം ഒരു ലക്ഷത്തിലേറെ രൂപ ശമ്പളവും മന്ത്രിയുടെ തണല്‍പറ്റി താമസവും സുഖഭക്ഷണവും കിമ്പളവും പറ്റുന്ന ഇത്തരം ഇത്തില്‍കണ്ണികളെ പോറ്റിവളര്‍ത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും ഒരു നയമാണ് തുടര്‍ന്നു പോരുന്നത്.
ശമ്പള സ്കെയില്‍ പ്രകാരം നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള യോഗ്യതകളും നിര്‍ബന്ധമാണ്. അഞ്ചുവര്‍ഷത്തേക്ക് നിയമനമുള്ളു അവര്‍ക്ക്. പക്ഷേ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ആജീവനാന്തം പെന്‍ഷന്‍ കൊടുക്കും. ഇത് ചട്ടവിരുദ്ധമാണെന്ന് മാത്രമല്ല, പല തരത്തില്‍ അയോഗ്യരായവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തകരായതിന്റെ പേരില്‍ നിയമനം ലഭിക്കുന്നു.
സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്ന 1223 പേര്‍ ഉണ്ടെന്നാണ് കണക്ക്. രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവര്‍ക്ക് മിനിമം പെൻഷൻ 3550 രൂപായാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെൻഷൻ കൂടും 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലുമുണ്ട്. 2013 എപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെൻഷനാണ്.
എന്നാല്‍ പേഴ്സണല്‍ സ്റ്റാഫിന് പങ്കാളിത്ത പെൻഷൻ പോലുമല്ല നല്‍കുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി അവര്‍ക്ക് പെൻഷൻ ഉറപ്പാക്കിയ ശേഷം വേറെ ആളുകളെ നിയമിച്ച് അവര്‍ക്കും പെൻഷൻ ഉറപ്പാക്കുന്ന രീതിയും സംസ്ഥാനത്തുണ്ട്. ഇതേക്കുറിച്ചും പതിനൊന്നാം ശമ്പള കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
നാല് വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള പേഴ്സണല്‍ സ്റ്റാഫിനേ പെൻഷൻ കൊടുക്കാവൂവെന്ന് ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അത് അംഗീകരിക്കാതെ ഒഴിഞ്ഞു. ഇപ്പോള്‍ ഈ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ശക്തമായ നിലപാട് എടുത്ത സാഹചര്യത്തില്‍ ഇനി സ്വന്തക്കാരെ നിയമിച്ച് അവര്‍ക്ക് പെൻഷൻ നല്‍കുന്ന രീതിയില്‍ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നാണ് അറിയേണ്ടത്.
പ്രൈവറ്റ് സെക്രട്ടറിയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമൊക്കെ ആയാല്‍ ലക്ഷങ്ങളാണ് ശമ്പളം. ഇതിന് പുറമെ വിമാന യാത്രവരെ സൗജന്യം. എന്തിനേറെ വെറും രണ്ട് വര്‍ഷം മാത്രം സര്‍വീസിലിരുന്നാല്‍ പോലും മൂന്ന് വര്‍ഷത്തെ സര്‍വീസ് കണക്കാക്കി പെന്‍ഷനും ആനുകൂല്യങ്ങളും വേറെ. നിലവില്‍ മന്ത്രിമാരും മറ്റ് കാബിനറ്റ് പദവിയുള്ളവരും ചേര്‍ന്ന് ആകെ നിയമിച്ചിട്ടുള്ള പേഴ്സണല്‍ സ്റ്റാഫുകളുടെ ആകെ എണ്ണം 352 വരും. ഇവര്‍ക്കെല്ലാം കൂടി ശമ്പളത്തിന് മാത്രം സംസ്ഥാന ഖജനാവിന് മാസം 1.42 കോടി രൂപയാണ് ബാധ്യത.
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകള്‍. കുത്തിയിരുന്ന് പഠിച്ച് ഐഎഎസ് നേടി വര്‍ഷങ്ങളുടെ സര്‍വീസിലൂടെ ഡെപ്യൂട്ടി സെക്രട്ടറി പദവിയിലെത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിലിന് തുല്യമാണ് പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പള സ്കെയിലെന്ന് കേട്ടാല്‍ ഞെട്ടരുത്.
മുഖ്യമന്ത്രി പിണറായി വിജയന് 26 പേഴ്‌സണല്‍ സ്റ്റാഫുകളുണ്ട്. പ്രതിപക്ഷ നേതാവിന് 14 സ്റ്റാഫുകളും. ഇവരെ നിയമിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സിയോ റിക്രൂട്ട്‌മെന്റ് സംവിധാനമോ അല്ല. യോഗ്യതകള്‍ നോക്കാതെ എല്ലാം രാഷ്ട്രീയ നിയമനം. ഇത്തവണ 362 സ്റ്റാഫുകളെ ഉണ്ടായിരുന്നുള്ളു എന്നോര്‍ത്ത് ആശ്വസിക്കാം. കാരണം ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ 623 പേരായിരുന്നു മന്ത്രിമാര്‍ക്കും കാബിനറ്റ് പദവിയിലുള്ളവരുടെ എണ്ണം എന്നോര്‍ത്ത് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യാനാകും.
28 പേര്‍ വരെ പേഴ്സണല്‍ സ്റ്റാഫ് ആകാമെന്നാണ് ചട്ടം. 1994ന് മുമ്പ് വരെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നില്ല. കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 1994 സെപ്റ്റംബര്‍ 23 നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇത് പ്രകാരം പരമാവധി പെന്‍ഷന്‍ ലഭിക്കാന്‍ 30 വര്‍ഷവും കുറഞ്ഞ പെന്‍ഷന്‍ ലഭിക്കാന്‍ മൂന്നുവര്‍ഷമെങ്കിലും പേഴ്സണല്‍ സ്റ്റാഫായി പ്രവര്‍ത്തിക്കണം.
എന്നാല്‍ 29 വര്‍ഷത്തിലധികം സര്‍വീസുണ്ടെങ്കിലം 30 വര്‍ഷം തികഞ്ഞില്ലെങ്കിലും പരമാവധി പെന്‍ഷന്‍ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ കുറഞ്ഞ പെന്‍ഷനായ 2400 രൂപയും ഡിആറും ലഭിക്കും. പഴ്‌സണല്‍ സ്റ്റാഫിന് 2400 രൂപയായിരുന്ന മിനിമം പെന്‍ഷന്‍ കഴിഞ്ഞ പരിഷ്‌കരണത്തോടെ 3550 രൂപയായി.
30 വര്‍ഷം സര്‍വീസ് ഉള്ളവര്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുമെന്നതും മറ്റൊരു അനീതി. മറ്റു സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ 56 വയസ്സില്‍ പഴ്‌സണല്‍ സ്റ്റാഫുകള്‍ വിരമിക്കേണ്ടതുമില്ല. എന്നാല്‍ ഒരു പണിയും ചെയ്യാതെ സ്വന്തം വീട്ടിലോ പാര്‍ട്ടി ഓഫീസിലോ കഴിയുകയും ഒരു ലക്ഷത്തിലേറെ രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുകയും ചെയ്യുന്ന തട്ടിപ്പുസംഘമാണ് പഴ്‌സണല്‍ സ്റ്റാഫ് എന്ന ഓമനപ്പേരുള്ള വിഭാഗം.
https://www.facebook.com/Malayalivartha

























