പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് അമ്മ പോയി! സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്റെ കണ്ണുടക്കിയത് മക്കളിൽ, പിന്നാലെ വയോധികയെ ശാരീരികമായ ഉപദ്രവും; സംഭവം പുറത്തറിയുന്നത് മുത്തശ്ശിയുടെ പരാതിയെത്തുടർന്ന്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അച്ഛന് 21.5 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. കാളിയാര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
ഇളയ സഹോദരിയുടെ മൊഴിയെ തുടർന്നാണ് ആദ്യ കേസിൽ തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സണ് എം. ജോസഫ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്തപക്ഷം എട്ടുമാസംകൂടി തടവ് അനുഭവിക്കണം. 2020 ജൂണ്‍ 19ന് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടക്കുന്നതായും മകന് തന്നെ ശാരീരികമായി ആക്രമിക്കുന്നതായും കാട്ടി കുട്ടികളുടെ മുത്തശ്ശിയാണ് വനിതാ സംരക്ഷണ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
പിന്നാലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് പരാതി കൈമാറി. ഇവരുടെ കൗണ്‍സിലിംഗിലാണ് പീഢനവിവരം പുറത്തുവരുന്നത്. പിന്നാലെ കാളിയാര്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ അമ്മ ഉപേക്ഷിച്ച് പോയതാണ്. മുത്തശ്ശിയും കുട്ടികളുമൊത്ത് വീട്ടില്‍ താമസിക്കവെയാണ് കേസിനാസ്[പദമായ സംഭവം നടന്നത്.
https://www.facebook.com/Malayalivartha

























