പതിനാറുകാരനെ പീഡിപ്പിച്ചു: ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസ്

പതിനാറുകാരനെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസെടുത്ത് പോലീസ്. പെരിന്തല്‍മണ്ണ കൊളത്തൂരില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ ബന്ധുവായ കൗമാരക്കാരനെയാണ് പീഡിപ്പിച്ചത്.
ആണ്‍കുട്ടിയെ മണ്ണാര്‍ക്കാട്ടെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കാന്‍ സഹായം ചെയ്തതിന് യുവതിയുടെ സുഹൃത്തായ ഡോക്ടര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
കേസില്‍, പീഡനം നടത്തിയ യുവതി ഒന്നാം പ്രതിയും ഡോക്ടര്‍ രണ്ടാം പ്രതിയുമായാണ്. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പീഡനത്തിന് ഇരയായ കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























