ഒട്ടുമേ പ്രതീക്ഷിച്ചില്ല... ഇടയ്ക്കിടയ്ക്ക് ഫേസ്ബുക്ക് പോസ്റ്റിട്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന യു പ്രതിഭ പെട്ടുപോയി; പ്രതിഭയ്‌ക്കെതിരെ നടപടിക്ക് സിപിഎം; കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്ന് സിപിഎം കായംകുളം ഏരിയ നേതൃത്വം സംസ്ഥാന, ജില്ലാ ഘടകങ്ങളോട് ആവശ്യപ്പെട്ടേക്കും

എന്നും ഫേസ്ബുക്കിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന യു പ്രതിഭ ഇപ്പോള്‍ പെട്ടു പോയിരിക്കുകയാണ്. സിപിഎമ്മിലെ പല നേതാക്കളേയും ഒളിഞ്ഞും തെളിഞ്ഞും ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച പ്രതിഭ ഇത്തവണ ചെന്ന് പെട്ടത് വലിയ പുലിവാലിലേക്കാണ്. കായംകുളം ലോക്കല്‍ കമ്മിറ്റി ഒന്നാകെ പ്രതിഭയ്‌ക്കെതിരെ തിരിഞ്ഞു.
സിപിഎം സംഘടനാ രീതിയനുസരിച്ച് പാര്‍ട്ടി വേദികളില്‍ പറയേണ്ട അഭിപ്രായങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച യു.പ്രതിഭ എംഎല്‍എയ്‌ക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്ന് സിപിഎം കായംകുളം ഏരിയ നേതൃത്വം സംസ്ഥാന, ജില്ലാ ഘടകങ്ങളോട് ആവശ്യപ്പെടാനാണ് സാധ്യത.
നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാകും ആവശ്യം ഉന്നയിക്കുക. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും വീണ്ടും ഈ വിഷയത്തില്‍ എംഎല്‍എ തുറന്നടിച്ചത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. പരാതികള്‍ ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തില്‍ പറയുകയാണ് സംഘടനാ രീതിയെന്നും എംഎല്‍എയോടു വിശദീകരണം ചോദിക്കുമെന്നും ജില്ലാ സെക്രട്ടറി പ്രതികരിച്ചിരുന്നു.
വോട്ട് ചോര്‍ന്നെന്ന എംഎല്‍എയുടെ പരാതിക്ക് അടിസ്ഥാനമില്ലെന്ന് നേതൃത്വം കണക്കുകള്‍ ഉദ്ധരിച്ചു ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രതിഭയും കായംകുളം ഏരിയ നേതൃത്വവുമായി ചില വിഷയങ്ങളില്‍ അകല്‍ച്ചയുണ്ടായിരുന്നു. ഏരിയ സമ്മേളനത്തില്‍ പ്രതിഭയെ പ്രതിനിധിയാക്കിയതുമില്ല. സ്വന്തം നാടായ തകഴിയിലെ ഏരിയ കമ്മിറ്റിയിലാണ് അവരെ ഉള്‍പ്പെടുത്തിയത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്നോടിയായി ചേര്‍ന്ന പാര്‍ട്ടി മണ്ഡലം കമ്മിറ്റിയില്‍, പ്രതിഭയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നു. കായംകുളത്ത് നിന്നുള്ള ജില്ലാ നേതാവിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. എന്നാല്‍, കീഴ്‌വഴക്കമനുസരിച്ച് ഒരിക്കല്‍ കൂടി പ്രതിഭയെ പാര്‍ട്ടി പരിഗണിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിനു പിന്നാലെ, വോട്ടുചോര്‍ച്ചയെപ്പറ്റിയുള്ള പരാതി അന്നത്തെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലക്കാരനായ എ.വിജയരാഘവന്റെ പക്കലെത്തിയതായും എംഎല്‍എയെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇത്തരമൊരു പരാതിയെപ്പറ്റി അറിയില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം തിരുവല്ലയില്‍ പറഞ്ഞത്. പ്രതിഭയുടെ ഫെയ്‌സ്ബുക് കുറിപ്പ് കണ്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം യു. പ്രതിഭ എംഎല്‍എ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചതിനു കാരണം നേതാക്കളില്‍നിന്ന് നേരിട്ട അവഗണനയാണെന്ന തരത്തിലും ചര്‍ച്ച വന്നു. തനിക്കെതിരെ കായംകുളത്തു നടന്ന നീക്കം പ്രതിഭ നേതൃത്വത്തെ അറിയിച്ചിരുന്നു. എകെജി സെന്ററിലെത്തി മുതിര്‍ന്ന നേതാവ് എ.വിജയരാഘവനെ നേരിട്ടുകണ്ട് വോട്ടുചോര്‍ച്ച അറിയിച്ചു. തനിക്കെതിരെ പ്രവര്‍ത്തിച്ച നേതാക്കളുടെ വിവരങ്ങളും കൈമാറി.
എന്നാല്‍, മൗനം പാലിച്ച നേതൃത്വം ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണു വിമര്‍ശനം. ജില്ലാ സമ്മേളന ചര്‍ച്ചയിലും നേതാക്കള്‍ പ്രതിഭയെ അധിക്ഷേപിച്ചു. 'തങ്ങള്‍ക്ക് വേണ്ടാത്ത സ്ഥാനാര്‍ഥിയായിരുന്നു പ്രതിഭ' എന്ന് ഒരു നേതാവ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും എസ്ആര്‍പിയുടെയും സാന്നിധ്യത്തിലായിരുന്നു നേതാവിന്റെ പരാമര്‍ശം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നത് കായംകുളത്തായിട്ടും അതു ചര്‍ച്ചയായില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായി നടക്കുകയാണെന്നുമായിരുന്നു പ്രതിഭയുടെ ഫെയ്‌സ്ബുക്കിലെ കുറിപ്പ്. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചയായപ്പോള്‍പോലും കായംകുളത്തെ വോട്ടു ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്നും കുറിപ്പില്‍ പറയുന്നു. ഇതാണ് കായംകുളം ഏരിയാ കമ്മിറ്റി ഏറ്റെടുത്തത്.
"
https://www.facebook.com/Malayalivartha

























