Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പർ പ്രിയ അപ്പാർട്ട്മെൻ്റ് വൈശാഖ് കൊലക്കേസ്, സാക്ഷികളായ 2 പോലീസ് ഉദ്യേഗസ്ഥർക്ക് വാറണ്ട്

15 NOVEMBER 2025 07:25 AM IST
മലയാളി വാര്‍ത്ത

പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ തലസ്ഥാനത്തെ കരമന തളിയിൽ സൂപ്പർ പ്രിയ അപ്പാർട്മെൻ്റ് ഫ്ലാറ്റിൽ നടന്ന വൈശാഖ് കൊലക്കേസിൽ കോടതിയിൽ ഹാജരാകാതെ ഒഴിഞ്ഞു മാറി നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരായ രണ്ട് സാക്ഷികളെ അറസ്റ്റ് ചെയ്യാൻ ജില്ലാ കോടതി ഉത്തരവിട്ടു. വിചാരണ അന്തിമ ഘട്ടത്തിലെത്തിനിൽക്കവേയാണ് 98 ഉം 99 ഉം സാക്ഷികളായ 2 പോലീസ് ഉദ്യോഗസ്ഥരുടെ ഒളിച്ചു കളി. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി വി. അനസാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. അതേ സമയം നാലാം പ്രതി മലയിൻകീഴ് സ്വദേശി ചുണ്ണാമ്പ് സജീവ് എന്ന സജീവിന്റെ റിമാന്റ് 24 വരെ ദീർഘിപ്പിച്ച് ജയിലേക്ക് തിരിച്ചയച്ചു.

അന്വേഷണ ഉദ്യോഗസ്ഥനടക്കം 68 സാക്ഷികളെ ഇതിനോടകം വിസ്തരിക്കുകയും 81 രേഖകളും 4 തൊണ്ടി മുതലുകളും കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. ഫ്ലാറ്റിൽ പെൺവാണിഭം നടത്തിവന്ന ആറ്റുകാൽ സ്വദേശി നവീൻ സുരേഷ് , കാട്ടാക്കട സ്വദേശി സുജിത് എന്ന ചിക്കു , നെടുമങ്ങാട് സ്വദേശിനി ഷീബ , മലയിൻകീഴ് സ്വദേശി ചുണ്ണാമ്പ് സജീവ് എന്ന സജീവ് ,വിനീഷ . അഭിലാഷ് , വിഷ്ണു എന്ന വിച്ചു എന്നിവരാണ് കൊലക്കേസിലെ ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികൾ. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ശിവപ്രസാദ് , ബാംഗ്ലൂർ സ്വദേശിനി കവിത എന്നിവരെ കുറവ് ചെയ്ത് കുറ്റപത്രത്തിൽ സാക്ഷികളാക്കിയിട്ടുണ്ട്.


എഫ് എസ് എൽ റിപ്പോർട്ടും തൊണ്ടി മുതലുകളും തിരികെ ഹാജരാക്കാത്തതിന് എഫ് എസ് എൽ ഡയറക്ടർ നേരിട്ടു ഹാജരായി
വിശദീകരണം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. കുറ്റകൃത്യ ദൃശ്യങ്ങളടങ്ങിയ ക്ലോൺഡ് പെൻ ഡ്രൈവും ക്ലോൺഡ് സിഡിയും മാത്രം ഹാജരാക്കിയതിന് ലാബിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. വലിയമല കവർച്ച , വധശ്രമ കേസ് പ്രതി നവീൻ സുരേഷും തമ്പാനൂർ സിറ്റി ടവർ റിസപ്ഷനിസ്റ്റ് കൊലക്കേസ് പ്രതി അജീഷിൻ്റെ ഭാര്യയും വിഴിഞ്ഞം ജ്വല്ലറി സ്വർണ്ണ കവർച്ചാ കേസ് പ്രതിയുമായ ഷീബയുമടക്കം 7 പ്രതികൾ വിചാരണ നേരിടുന്ന കേസിലാണ് നിർണ്ണായക ഉത്തരവുണ്ടായത്.

ഒന്നാം പ്രതി നവീൻ സുരേഷിനും കൂട്ടുപ്രതികൾക്കും അനവധി തവണ ജാമ്യം നിരസിച്ചിരുന്നു. ഒന്നാം പ്രതി നവീൻ സുരേഷ് 2012 മുതൽ വധശ്രമമടക്കം അനവധി കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ട് ജയിൽ മോചനത്തിന് ശേഷവും കുറ്റകൃത്യങ്ങളിൽ പ്രതിയായതെന്നും നിരീക്ഷിച്ചാണ് മുൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയും നിലവിൽ
ഹൈക്കോടതി ജഡ്ജിയുമായ പി. കൃഷ്ണകുമാർ ജാമ്യം നിരസിച്ചത്. ഒന്നാം പ്രതിയുടേതടക്കമുള്ള പ്രതികളുടെ വെളിപ്പെടുത്തൽ കുറ്റസമ്മത മൊഴികൾ പ്രകാരം പ്രതികൾ കൃത്യത്തിനുപയോഗിച്ച കാർ , മോട്ടോർ സൈക്കിൾ , കൃത്യത്തിനുപയോഗിച്ച കത്തി എന്നിവ പോലീസ് വീണ്ടെടുത്തതായും കോടതി നിരീക്ഷിച്ചു. കാറിൽ രക്ഷപ്പെടവേ ഒന്നാം പ്രതിയുടെ ശരീരത്തിലും വസ്ത്രത്തിലുമുണ്ടായിരുന്ന രക്തക്കറ കാറിൽ പതിഞ്ഞത് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും ജാമ്യം തള്ളിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

2021 ഏപ്രിൽ 3 ന് അർദ്ധരാത്രിയിലാണ് റെസിഡൻറ്സ് ഏരിയയിലുള്ള അപ്പാർട്ട്മെൻറിൽ കൊല നടന്നത്. പിറ്റേന്ന് രാവിലെ 6 മണിക്കാണ് ഫ്ലാറ്റ് നിവാസികൾ മൃതദേഹം കണ്ട് പോലീസിൽ വിവരമറിയിച്ചത്. ഓൺലൈൻ പെൺവാണിഭം നടത്തുന്നയാളാണ് വലിയ ശാല നിവാസിയും 34 കാരനുമായ കൊല്ലപ്പെട്ട വൈശാഖ്. .
ഒന്നാം പ്രതി നവീൻ സുരേഷുമായാണ് കൊല്ലപ്പെട്ട വൈശാഖിന് അടുപ്പമുണ്ടായിരുന്നത്. സെക്സ് റാക്കറ്റിൻ്റെ നഗരത്തിലെ പ്രധാന കണ്ണിയാണ് നവീൻ. വൈശാഖ് മറ്റൊരു പെൺവാണിഭ സംഘത്തിൻ്റെ കണ്ണിയാണ്. രണ്ടു പേരും കരമന കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയതിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വെബ്സൈറ്റിൽ പരസ്യം നൽകി വൈശാഖ് പെൺവാണിഭ സംഘങ്ങൾക്ക് ആവശ്യക്കാരെ എത്തിച്ചു നൽകാറുണ്ട്. കരമന അപ്പാർട്ട്മെൻ്റിൽ പെൺവാണിഭം നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ വൈശാഖ് തനിക്ക് സാമ്പത്തിക ലാഭം കിട്ടില്ലെന്ന് മനസിലാക്കിയതോടെ വിവരം പോലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം അപ്പാർട്ട്മെൻറിലുണ്ടായിരുന്ന സുജിത്തും ഷീബയും ചേർന്ന് സമീപത്തെ മുറിയിൽ താമസിച്ചിരുന്ന സുജിത്തിൻ്റെ സുഹൃത്ത് നവീനെ വിളിച്ചു വരുത്തി. കത്തിയുമായെത്തിയ നവീൻ വൈശാഖിനെ ഭീഷണിപ്പെടുത്തി പുറത്തു കടക്കാൻ ആവശ്യപ്പെട്ടു. വഴങ്ങാതായതോടെ നവീനും വൈശാഖും സുജിത്തുമായി പിടിവലിയായി. തുടർന്ന് നടന്ന കത്തിക്കുത്തിൽ രക്തം വാർന്നാണ് വൈശാഖ് കൊല്ലപ്പെട്ടത്. നെഞ്ചിലും ജനനേന്ദ്രിയത്തിലുമടക്കം 64 പരിക്കുകൾ മൃതദേഹത്തിൽ കാണപ്പെട്ടു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പോലിസ് കുറ്റപത്ര റിപ്പോർട്ടിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (5 hours ago)

Malayali Vartha Recommends