എല്ലാ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്പിങ് ഏര്‍പ്പെടുത്തുന്നു.... വസ്തുവില്‍പ്പനയില്‍ ഏറെ തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വില്‍ക്കുന്നയാള്‍ നിര്‍ബന്ധമായും സബ് രജിസ്ട്രാറുടെ മുന്നിലെത്തണമെന്ന നിബന്ധനയില്‍ മാറ്റമുണ്ടാകില്ല

എല്ലാ രജിസ്ട്രേഷന്‍ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ ഇ-സ്റ്റാമ്പിങ് ഏര്‍പ്പെടുത്തുന്നു. മുദ്രപ്പത്രങ്ങള്‍ തുടര്‍ന്നും നിലവിലുണ്ടാകും. എന്നാല്‍, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്‌ട്രേഷന്‍ ഇടപാടുകളും നടത്താം.
മാര്‍ച്ചു മുതല്‍ ഇത് നിലവില്‍ വന്നേക്കും. നിലവില്‍, മുദ്രപ്പത്രവില ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്കാണ് ഇ-സ്റ്റാമ്പിങ് നിര്‍ബന്ധം. ഇനി ചെറിയ ഇടപാടുകള്‍ക്കുകൂടി ഈ സൗകര്യം ലഭിക്കും. വാടകച്ചീട്ടിനുപോലും ഇ-സ്റ്റാമ്പിങ് മതിയാകും.
സഇ-സ്റ്റാമ്പിങ് ഏര്‍പ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങളിങ്ങനെ....
മുദ്രപ്പത്രത്തിന്റെ പേരിലുള്ള തട്ടിപ്പ് തടയാം. കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രത്തിന്റെ ദൗര്‍ലഭ്യം മൂലം കൂടിയ തുകയുടെ പത്രം വാങ്ങേണ്ടിവരുന്നത് ഒഴിവാകും. സര്‍ക്കാരിനും സാമ്പത്തിക മെച്ചം. മുദ്രപ്പത്രത്തിന്റെ പേരില്‍ വെണ്ടര്‍മാര്‍ക്ക് നല്‍കുന്ന കമ്മിഷന്‍ ഇനത്തിലെ ചെലവ് കുറയും.
അതേസമയം ആധാരത്തില്‍ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയിലേക്ക് മാറുകയാണ്. മഷിയില്‍ വിരല്‍ മുക്കി അടയാളം പതിക്കുന്ന പരമ്പരാഗത സമ്പ്രദായവും ഒഴിവാകും. പകരം ഡിജിറ്റലായി വിരലടയാളം പതിക്കും. ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ലഭ്യമാക്കും.
കര്‍ണാടകത്തിലും മറ്റും ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. വസ്തുവില്‍പ്പനയില്‍ ഏറെ തട്ടിപ്പുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വില്‍ക്കുന്നയാള്‍ നിര്‍ബന്ധമായും സബ് രജിസ്ട്രാറുടെ മുന്നിലെത്തണമെന്ന നിബന്ധനയില്‍ മാറ്റമുണ്ടാകില്ല.
സ്ഥലം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഫോട്ടോയും ഇതേ മാതൃകയില്‍ ഡിജിറ്റലായി ആധാരത്തില്‍ പതിക്കും. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കുന്നതാണ് നിലവിലെ രീതി. കാലാന്തരത്തില്‍ ഫോട്ടോയും വിരലടയാളവും അവ്യക്തമാകുന്നത് ഒഴിവാക്കാനാണ് ഇവ ഡിജിറ്റലായി പതിക്കുന്നത്. ഇതോടെ ആധാരങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാകും. മുന്‍ ആധാരങ്ങളുടെ പകര്‍പ്പുകളും ഓണ്‍ലൈനില്‍ ലഭ്യമാക്കും. ഇതിനുള്ള ഫീസും അപേക്ഷയും ഓണ്‍ലൈനായി അടച്ചാല്‍ ഓണ്‍ലൈനായിത്തന്നെ പകര്‍പ്പും ലഭ്യമാക്കും.
https://www.facebook.com/Malayalivartha

























