കേസിൽ മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ മറ്റൊരു ഹർജി ഇന്ന് പരിഗണിക്കും; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനം; ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി ഇരയും പ്രതിയും

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ദിലീപ്. ഈ കേസിൽ വാദം കേൾക്കുന്നത് ഇതുവരെ അവസാനിച്ചിട്ടില്ല. ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കുകയാണ്. ഇന്ന് ഈ വിഷയത്തിൽ ഒരു അന്തിമ വിധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.കേസിൽ മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ മറ്റൊരു ഹർജിയും സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.
തുടരന്വേഷണം വേണ്ട എന്ന് കോടതി പ്രഖ്യാപിക്കുകയാണെങ്കിൽ അത് ഇരയെ സംബന്ധിച്ച് വമ്പൻ തിരിച്ചടി ആകുന്ന അവസ്ഥയാണ്. തുടരന്വേഷണം വേണമെന്ന് കോടതി ഉത്തരവിടുകയാണെങ്കിൽ ദിലീപിനും വമ്പൻ തിരിച്ചടിയാകും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപ് ഉയർത്തുന്ന വാദം.
തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി പറയുകയും ചെയ്തു. അതുകൊണ്ടുതന്നെ കോടതി ഇന്ന് അന്തിമമായി എന്തുപറയും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും.കേസിലെ തുടരന്വേഷണം തടയരുത് എന്ന് ഹൈക്കോടതിയിൽ നടി ആവശ്യപ്പെടുകയും ചെയ്തു . കേസിൽ വെളിപ്പെടുത്തൽ നടത്തിയത് പ്രതിയുടെ അടുത്ത സുഹൃത്താണ്.
ബാംഗ്ലൂരിൽ നിൽക്കുമ്പോഴാണ് താനീ വെളിപ്പെടുത്തൽ ടിവിയിലൂടെ കണ്ടത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പൊലീസിന് അധികാരം ഉണ്ട്. ഇരയെന്ന നിലയിൽ കേസിലെ എല്ലാ പ്രതികളെയും വെളിച്ചത്ത് കൊണ്ടുവരണം എന്ന് തനിക്ക് താത്പര്യമുണ്ട്. പ്രതിക്ക് സ്വയം തനിക്കെതിരെ തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടിയും വാദിച്ചു.
https://www.facebook.com/Malayalivartha

























