സ്വർണക്കടത്ത് കേസിനെ കുറിച്ച് സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ഭയമാണ്; സ്വർണകടത്ത് ചർച്ച ചെയ്യണമെന്ന് പറയുമ്പോൾ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര പേടി; മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭ ബഹിഷ്കരിച്ചതിന് ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണ്. ഈ സർക്കാരിനെ നയിക്കുന്നത് ഭയമാണ് എന്ന് ഒരിക്കൽ കൂടി വ്യക്തമായി.
സ്വർണക്കടത്ത് കേസിനെ കുറിച്ച് സഭയിൽ ചർച്ച ചെയ്യാൻ സർക്കാരിന് ഭയമാണ്. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാതിരിക്കാൻ പറയുന്ന കാര്യങ്ങൾ വിചിത്രമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണ് എന്നാണ് സ്പീക്കറുടെ വാദം. സോളാർ , ബാർ കോഴ കേസുകൾ പലവട്ടം ചർച്ച ചെയ്തത് ഇതേ സഭയിലാണ്. സ്വർണകടത്ത് ചർച്ച ചെയ്യണമെന്ന് പറയുമ്പോൾ മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര പേടി.
സഭയിലെ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യം പ്രതിപക്ഷത്തോട് വേണ്ട. മുഖ്യമന്ത്രീ നിങ്ങൾ സമ്പൂർണ പരാജയമാണ്.. ഈ കേരളത്തിൽ ആരും ഏത് സമയത്തും കൊല്ലപ്പെടാം. ഒരാളുടേയും ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ കഴിയാത്തവരായി പിണറായി സർക്കാർ മാറി. തീവ്രവാദ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ സംസ്ഥാനത്ത് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സംഘടനയാണ് CPM.
വർഗീയ ശക്തികൾക്കെതിരെ UDF പ്രതികരിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തലശ്ശേരിയിൽ ഹരിദാസിനെ വെട്ടി വീഴ്ത്തുമ്പോൾ അതിന് കിലോമീറ്ററുകൾ അപ്പുറത്ത് കുമ്പള പഞ്ചായത്തിൽ BJP വോട്ട് വാങ്ങി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നേടിയവരാണ് CPM. എന്നിട്ട് ഇവിടെ വന്ന് ഞങ്ങളെ വർഗീയതക്കെതിരെ പ്രതികരിക്കാൻ പഠിപ്പിക്കേണ്ട. മുഖ്യമന്ത്രിയുടെ ക്ലാസ് UDF ന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























