സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്യും; എവിടെ വച്ച്, ആരാണു ഫോര്‍മാറ്റ് ചെയ്‌തതെന്നു കണ്ടെത്തും; ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും മുമ്പു ഫോര്‍മാറ്റ് ചെയ്‌തെന്ന കേസിൽ അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം

ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും മുമ്പു ഫോര്‍മാറ്റ് ചെയ്‌തെന്ന വിഷയത്തിൽ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുവാൻ ഒരുങ്ങുകയാണ് . എവിടെ വച്ച്, ആരാണു ഫോര്‍മാറ്റ് ചെയ്‌തതെന്നു കണ്ടെത്താന്‍ സംശയമുള്ളവരെയെല്ലാം ചോദ്യം ചെയ്യും. ഫോര്‍മാറ്റ് ചെയ്‌തയാളെ പ്രതിചേര്‍ക്കാനുള്ള സാധ്യതയും വലുതാണ്.
പിന്നീടു മാപ്പുസാക്ഷിയാക്കുകയും ചെയ്യും . നിര്‍ണായക തെളിവായ മൊബൈല്‍ ഫോണില്‍ കൃത്രിമം നടത്തിയതായി തെളിയുകയാണെങ്കിൽ തെളിവു നശിപ്പിച്ചതിനു പ്രതികളുടെ ജാമ്യംപോലും റദ്ദാക്കുകയും ചെയ്യും . ഫോര്‍മാറ്റ് ചെയ്‌തവര്‍, പ്രതികള്‍, അതിനു പ്രേരിപ്പിച്ചവര്‍, സഹായം നല്‍കിയവര്‍ എന്നിവരെയെല്ലാം ചോദ്യംചെയ്യാനും സാധ്യത .
ഫോണ്‍ ഫോര്‍മാറ്റ് ചെയ്‌തതു എവിടെവച്ചാണെന്നു ഫോറന്‍സിക് പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ട് . ഡിലീറ്റ് ചെയ്‌തവയില്‍ ചിലതു വീണ്ടെടുക്കാനായി. ഇസ്രയേലിന്റെ യൂഫെഡ് എന്ന ഹാക്കിങ് ടൂളാണു ഫോറന്‍സിക് ലാബില്‍ ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha

























