ഏകദേശം ഒരു ലക്ഷം കോടി രൂപ പൊതുജനത്തിന് ബാധ്യത ഉണ്ടാക്കുന്ന ഒരു മെഗാപദ്ധതി വളരെ ഉദാസീനമായാണ് സർക്കാർ കൈകാര്യം ചെയ്തിരിക്കുന്നത്; കേന്ദ്രസര്‍ക്കാരിന്റേയോ, സംസ്ഥാന സര്‍ക്കാരിന്റേയോ വിദേശ ഫണ്ടിംഗ് ഏജന്‍സികളുടേയോ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുള്ള യാഥാര്‍ത്ഥ്യം മറച്ച് വച്ച് പ്രചണ്ഡമായ പ്രചരണ കോലാഹലമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്; ആക്ഷേപവുമായി രമേശ് ചെന്നിത്തല

ഏകദേശം ഒരു ലക്ഷം കോടി രൂപ പൊതുജനത്തിന് ബാധ്യത ഉണ്ടാക്കുന്ന ഒരു മെഗാപദ്ധതി വളരെ ഉദാസീനമായാണ് സർക്കാർ കൈകാര്യം ചെയ്തിരിക്കുന്നതെന്ന ആക്ഷേപവുമായി രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ; ഏകദേശം ഒരു ലക്ഷം കോടി രൂപ പൊതുജനത്തിന് ബാധ്യത ഉണ്ടാക്കുന്ന ഒരു മെഗാപദ്ധതി വളരെ ഉദാസീനമായാണ് സർക്കാർ കൈകാര്യം ചെയ്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള തത്വത്തിലുള്ള ഭരണാനുമതി കെ.റെയില്‍ പ്രോജക്ടിന്റെ പ്രീഇന്‍വെസ്റ്റ്‌മെന്റ് ആക്റ്റിവിറ്റിക്ക് മാത്രമാണ്. 33700 കോടി രൂപ വിദേശത്തെ വിവിധ ഫണ്ടിംഗ് ഏജന്‍സികളില്‍നിന്നും കണ്ടെത്തുന്നതിനുവേണ്ടി കേന്ദ്ര ധനകാര്യ വകുപ്പിന്റെ ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിനെ സമീപിക്കുകയും പ്രസ്തുത വകുപ്പിന്റെ ഉന്നതതല സ്‌ക്രീനിംഗ് കമ്മിറ്റി 18/08/2020 ല്‍ മീറ്റിംഗ് നടത്തി പ്രസ്തുത പദ്ധതി വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിലവില്‍ നിര്‍വ്വഹണത്തിലുള്ള 5900 കോടി രൂപവരുന്ന 12 പ്രോജക്ടുകളുടെയും ,
നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും 37300 കോടി രൂപ അടങ്കല്‍ കണക്കാക്കിയിട്ടുള്ളതുമായ 8 പ്രോജ ക്ടുകളുടേയും നിര്‍വ്വഹണം ആദ്യം പൂര്‍ത്തിയാക്കിനുശേഷം പുതിയ പ്രൊപ്പോസലുകള്‍ ഏറ്റെടുത്താന്‍ മതിയെന്നും ഈ പ്രൊപ്പോസല്‍ ഡ്രോപ്പ് ചെയ്യുന്നു എന്നുമാണ് തീരുമാനിച്ചത്.
കേന്ദ്രസര്‍ക്കാരിന്റേയോ, സംസ്ഥാന സര്‍ക്കാരിന്റേയോ വിദേശ ഫണ്ടിംഗ് ഏജന്‍സികളുടേയോ ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുള്ള യാഥാര്‍ത്ഥ്യം മറച്ച് വച്ച് പ്രചണ്ഡമായ പ്രചരണ കോലാഹലമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ജനങ്ങളെ ഇരുട്ടില്‍ നിറുത്തി പിആര്‍ ഏജന്‍സികള്‍ വഴി കോടിക്കണക്കിന് രൂപ ചെലവഴിച്ച് കിട്ടാത്ത അനുമതിയുടെ പേരില്‍ ഇല്ലാത്ത പദ്ധതി നടപ്പില്‍ വരുത്തുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ ബംഗാളിലെ സിപിഎമ്മിന് നന്ദിഗ്രാം എങ്ങനെ അന്തകനായി മാറിയോ അതുപോലെ കേരളത്തിലെ സിപിഎംന് കെ.റെയില് അന്തകനായി മാറും.
https://www.facebook.com/Malayalivartha

























