തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതൃസഹോദരിക്കൊപ്പം താമസിച്ചുവരുന്ന ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു... ടിജിനൊപ്പം ആക്രമണത്തിനിരയായ കുട്ടിയുടെ മാതൃ സഹോദരിയും മകനും ഉൾപ്പെടെ പൊക്കിയത് മെെസൂരുവില്‍ നിന്നും.. മൂന്ന് പേരെയും കൊച്ചിയില്‍ എത്തിക്കും...

തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതൃസഹോദരിക്കൊപ്പം താമസിച്ചുവരുന്ന ആന്റണി ടിജിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൈസൂരില്‍ വെച്ചാണ് ടിജിനെ കസ്റ്റഡിയില്‍ എടുത്തത്. ടിജിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ടിജിനൊപ്പം ആക്രമണത്തിനിരയായ കുട്ടിയുടെ മാതൃ സഹോദരിയും മകനും ഉണ്ടായിരുന്നു.മൂന്ന് പേരെയും കൊച്ചിയില്‍ എത്തിക്കും.
അതിനിടെ രണ്ടുവയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ജിവനൊടുക്കാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ വച്ചാണ് ആത്മഹത്യാശ്രമം ഉണ്ടായത്. എന്നാല്‍ ഇത് സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം.
എന്നാല്‍ ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതിനിടെ, ഇന്നലെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ചും ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കുട്ടി നിലവില്‍ ആപകട നില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha

























