യുവാവിനെ കാമുകിയുടെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു; കാലിന് പരിക്കേറ്റ യുവാവ് ചികിത്സയിൽ; ഒളിവിൽ പോയ പുരമ്പില്‍ സ്വദേശിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ഓയൂരിൽ യുവാവിനെ കാമുകിയുടെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. ഉമ്മന്നൂര്‍ പാറങ്കോട് രാധാമന്ദിരത്തില്‍ അനന്ദു കൃഷ്ണനാണ് (24) വെട്ടേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് വാപ്പാല പുരമ്ബില്‍ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് കേസിനാസ്പദമായ സംഭവം.
അനന്ദുവിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത് ശശിധരന്റെ അയല്പക്കത്താണ്. തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ പോയ ഇയാള്‍ ശശിയുടെ മകളുമായി പരിചയപ്പെട്ട് പ്രണയത്തിലായെങ്കിലും വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം വിലക്കുകയും പൂയപ്പള്ളി പൊലീസില്‍ അനന്ദുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കിവിട്ടു.
എന്നാല്‍, അനന്ദു വാങ്ങി നല്കിയ ഫോണ്‍ ഉപയോഗിച്ച് ഇരുവരും ബന്ധം തുടര്‍ന്നത് മനസ്സിലാക്കിയ ശശിധരന് കഴിഞ്ഞ ദിവസം രാത്രി 10.30 ന് അനന്ദുവിന്റെ വീടിന് സമീപമെത്തി ഒളിച്ചിരുന്നു. തുടര്‍ന്ന് വീടിന് പുറത്തിറങ്ങിയ അനന്ദുവിന്റെ കാലില്‍ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. നിലവിളികേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴേക്കും ശശിധരന് വെട്ടികത്തി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ അനന്ദു കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ച ശേഷം ഒളിവില്‍ പോയ ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























