വഞ്ചിക്കപ്പെട്ട നീലക്കുറിഞ്ഞികള്‍… മൂന്നാറിലെ നീലക്കുറിഞ്ഞികള്‍ വാടുമെന്ന് വിവരം; മുതലാളിമാരുടെ പേ റോളിലില്ലാത്ത വിഎസ് വന്നതു കൊണ്ട് മാത്രം ചര്‍ച്ച നടത്തി

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ വേതനം നല്‍കുമെന്ന് സര്‍ക്കാര്‍ വാക്കു കൊടുത്തിട്ടില്ലെന്ന തൊഴില്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നില്‍ കണ്ണന്‍ ദേവന്‍ ഗ്രൂപ്പാണെന്ന് സൂചന. സര്‍ക്കാര്‍ പറഞ്ഞതു കേട്ട് സ്ത്രീ തൊഴിലാളികള്‍ സമരം നിര്‍ത്തിയെങ്കിലും ദിവസവേതനം 500 രൂപയാക്കുന്ന കാര്യം സംശയത്തിലാണ്. തൊഴില്‍ വകുപ്പിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ കണ്ണന്‍ ദേവന്‍ മുതലാളിയുടെ പോക്കറ്റിലാണ്. ഇതിന് രാഷ്ട്രീയമില്ല. സിപിഎമ്മും സിപിഐയും കോണ്‍ഗ്രസുമൊക്കെ ഇടുക്കിയില്‍ ജീവിക്കുന്നതു തന്നെ മുതലാളിമാരുടെ ദാക്ഷണ്യത്തിലാണ്. അതേസമയം ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച പി.ടി.തോമസിന് മാത്രം മുതലാളിമാരുടെ കൃപാകടാക്ഷം ലഭിക്കുന്നില്ല. സ്ത്രീ സമരത്തിന് പിന്നില്‍ വിവിധ പാര്‍ട്ടികളിലെ രണ്ടാം നിര തൊഴിലാളി നേതാക്കളാണെന്നും അറിയുന്നു.
തങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പണം വാങ്ങുന്നവരുടെ പേര് വെളിപ്പെടുത്തേണ്ടി വരുമെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. പോലീസ് സ്റ്റേഷനില്‍ മാസാമാസം കൈക്കൂലി വരുന്നതു പോലെയാണ് തേയില കമ്പനികളില്‍ നിന്നും വിവിധ നേതാക്കള്‍ക്ക് കോഴ വരുന്നത്. പ്രസ്താവന തിരുത്തിയ തൊഴില്‍ വകുപ്പിലെ ഉന്നതനെ പോലെ എല്ലാവരും ടാറ്റാ കമ്പനിയുടെ പോക്കറ്റിലാണ്. ടാറ്റായിലെ ദാമു എല്ലാവര്‍ക്കും പ്രിയങ്കരനാണ്.
വിഎസ് അച്യുതാനന്ദന്‍ ഇടപെട്ടതു കൊണ്ടു മാത്രമാണ് സമരം അവസാനിച്ചത്. അച്യുതാനന്ദന്‍ വന്നപ്പോള്‍ സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ മുതലാളിമാര്‍ തയ്യാറായി. കാരണം മുതലാളിമാരുടെ പേ റോളില്‍ അച്യുതാനന്ദന്റെ പേരില്ല.
എറണാകുളത്ത് മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ദിവസ വേതനം 500 രൂപയാക്കുമെന്ന് പറഞ്ഞിട്ടില്ല. അഥവാ അത്തരമൊരു ചര്‍ച്ച നടന്നെങ്കില്‍ തന്നെ അക്കാര്യം മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിശ്വസനീയകേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇതു സംബന്ധിച്ച് ഷിബു ബേബി ജോണിന്റെ പ്രസ്താവന സത്യം തന്നെയാണ്.
അതേസമയം മുഖ്യമന്ത്രി തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് തൊഴിലാളികളെയും ടാറ്റാ കമ്പനിയെയും പിണക്കാതിരിക്കാനാണ് താത്പര്യം. വരും ദിവസങ്ങളില്‍ കൊച്ചി ചര്‍ച്ചയുടെ പിന്നാമ്പുറം മനസിലാവും. സമരത്തിനിറങ്ങിയ സ്ത്രീകള്‍ വഞ്ചിക്കപ്പെട്ടെന്ന് ചുരുക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























