മോഷ്ടിച്ച വജ്രം വിഴുങ്ങി വിമാനത്താവളത്തിലെത്തിയ യുവതി പിടിയില്‍

മോഷ്ടിച്ച ശേഷം വിഴുങ്ങിയ വജ്രം ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. ബാങ്കോക്കിലാണ് സംഭവം. യുവതിയാണ് മോഷ്ടിച്ച ശേഷം വജ്രം വിഴുങ്ങിയത്. ചൈന സ്വദേശിനിയായ ജിലാങ് സൂലിയന്‍(39) എന്ന യുവതിയുടെ വയറ്റില്‍ നിന്നാണ് ബാങ്കോക്കിലെ ഡോക്ടര്‍മാര്‍ ഒരു കോടി രൂപ വില വരുന്ന വജ്രം പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് സൂലിയനേയും ചൈന സ്വദേശിയായൊരു പുരുഷനേയും പൊലീസ് കസ്റ്റഡിയയിലെടുത്തിട്ടുണ്ട്.
ഒരു ആഭരണമേളയ്ക്കിടെയാണ് ഇരുവരും ചേര്‍ന്ന് വിദഗ്ദ്ധമായി മോഷണം നടത്തിയത്. യഥാര്‍ത്ഥ വജ്രം എടുത്ത ശേഷം പകരം വ്യാജ കല്ലുകള്‍ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പിടിക്കപ്പെടാതിരിക്കാന്‍ അത് വിഴുങ്ങി. വിമാനത്താവളത്തില്‍ നടത്തിയ എക്‌സ് റേ പരിശോധനയിലാണ് ഇവരുടെ വയറ്റില്‍ അസ്വഭാവിക വസ്തു കണ്ടെത്തിയത്.
വജ്രം മോഷ്ടിച്ച വിവരം സമ്മതിക്കാന്‍ ആദ്യം ഇവര്‍ തയ്യാറായില്ല. എന്നാല്‍ വിഴുങ്ങിയ വസ്തു ആരോഗ്യത്തിന് ഹാനികരമാണെന്ന് പൊലീസ് പറഞ്ഞതോടെയാണ് ഇവര്‍ കുറ്റം സമ്മതിച്ചതും ശസ്ത്രക്രിയ നടത്താന്‍ തയ്യാറായതും. അറസ്റ്റിലായ ഇരുവരേയും വജ്രവ്യാപാരി തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇരുവര്‍ക്കും മൂന്ന് വര്‍ഷം തടവ്ശിക്ഷ ലഭിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























