സമരത്തിന് പിന്നിലെ കാണാ കാഴ്ചകള്‍… ഡോക്ടര്‍മാരുടെ സമരത്തിന് മുമ്പില്‍ മന്ത്രി മുട്ടുമടക്കിയതെന്തിന്?

ഡോക്ടര്‍മാരുടെ സമരം ഒത്തു തീര്‍ക്കാനാവാത്തത് സംസ്ഥാന മന്ത്രി സഭയിലെ ഒരു മന്ത്രിയുടെ വഴിവിട്ട അഴിമതി കാരണമെന്ന് സൂചന. മന്ത്രിക്ക് വകുപ്പില്‍ ഒരു സ്വാധീനവും ഇല്ല. സ്ഥലംമാറ്റം നിയമനം എന്നീ കാര്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ കോഴ കൊടുക്കേണ്ട അവസ്ഥയാണുള്ളത്. ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ബാര്‍ വിവാദം പോലെ ആരോഗ്യവകുപ്പിലെ അഴിമതി വിവാദം കത്തി പടരും. വാങ്ങിയ പണത്തിന്റെ കണക്കുകള്‍ പുറത്തു വരും.
ഡോക്ടര്‍മാരില്‍ നിന്നും തരാതരം പോലെയാണ് കൈക്കൂലി വാങ്ങുന്നത്. ഇടനിലക്കാര്‍ ധാരാളം. ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ഇടനിലക്കാരുടെ ചാകരയാണ്. ആവശ്യമുള്ള സ്ഥലം പറഞ്ഞ് കോഴ ഉറപ്പിച്ചാല്‍ സ്ഥലം മാറ്റം തീര്‍ച്ചയായും ലഭിക്കും.
ഇക്കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ തിരുവനന്തപുരത്ത് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വര്‍ക്കിംഗ് അറേഞ്ച്‌മെന്റില്‍ ജീവനക്കാരെ നിയമിക്കാന്‍ മന്ത്രിയുടെ ഓഫീസ് അനധികൃതമായി ഇടപെട്ടു എന്നാണ് ആരോപണം. അന്ന് ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ.ജമീലയും കേസില്‍ പ്രതിയായ മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്റെ ഭാര്യയാണ് അവര്‍.
കോഴ വാങ്ങിയശേഷം മഞ്ഞതുണ്ടില്‍ വര്‍ക്കിംഗ് അറേഞ്ചില്‍ സ്ഥലം മാറ്റപ്പെടേണ്ടവരുടെ പേരുകള്‍ എഴുതി നല്‍കുമെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കേസില്‍ പറയുന്നത്. ഇത്തരത്തില്‍ എഴുതി നല്‍കുന്നത് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. ഇത്തരം തുണ്ടുകള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിജിലന്‍സിന് കൈമാറും.
ആരോഗ്യവകുപ്പ് വിഎം സുധീരന്‍ മന്ത്രിയായിരുന്ന കാലത്തൊഴികെ അഴിമതിയുടെ കേദാരായിരുന്നു. സ്ഥലം മാറ്റവും സാധനം വാങ്ങലുമാണ് പ്രധാന ചാകര. കോടികളാണ് പര്‍ച്ചേസില്‍ കമ്മീഷന്‍ വാങ്ങുന്നത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് മരുന്ന് വില്പന സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നത്. ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ നിരവധിയാണ്.
വിഎസ് ശിവകുമാറിന്റെ മറ്റൊരു വകുപ്പായ ദേവസ്വത്തിലും അഴിമതിക്ക് ഒരു കുറവുമില്ല. ക്ഷേത്ര പൂജാരിമാരില്‍ നിന്നും സ്ഥലം മാറ്റത്തിന് പണം വാങ്ങുന്നു എന്നാണ് ആരോപണം, ഇതെല്ലാം ചെയ്യുന്നത് ആരാണെന്ന് അന്വേഷിക്കേണ്ട സാധ്യത മന്ത്രിക്കുണ്ട്. ഇല്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ മുട്ടു മടക്കിയതു പോലെ നടക്കേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























