പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഇളവ് നല്‍കിയ 2003ലെ സര്‍ക്കാരിന്റെ അനുമതി സ്‌റ്റേ ചെയ്തു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.
സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു. വാഹനം ഓടിക്കുന്ന ആളുടെ സുരക്ഷ പോലെ പ്രധാനമാണ് പിന്നിലിരിക്കുന്നവരുടേയും സുരക്ഷ. വാഹനം അപകടത്തില്‍ പെടുന്‌പോള്‍ പിന്നിലിരിക്കുന്നവര്‍ക്കും തലയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാല്‍ തന്നെ പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണം. പിന്നിലിരിക്കുന്നവരെ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ സര്‍ക്കാരിന്റെ നടപടി ഉചിതമല്ലെന്നും കോടതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























