തൊഴിലാളി സമരങ്ങളെ മാധ്യമങ്ങള്‍ അനാവശ്യമായി മഹത്വവത്കരിക്കുന്നവെന്ന് ആര്‍.ചന്ദ്രശേഖരന്‍

തോട്ടം തൊഴിലാളി സമരങ്ങളെ മാധ്യമങ്ങള്‍ അനാവശ്യമായി മഹത്വവത്കരിക്കുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. തൊഴിലാളിയൂണിയനുകള്‍ ഇല്ലാതെ തൊഴിലാളികള്‍ക്ക് നിലനില്‍പില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. തൊഴില്‍ മന്ത്രി ഷിബുബേബിജോണിന്റെ അഭിപ്രായത്തില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 8000 രൂപ മാത്രം ശമ്പളമുളള മാധ്യമപ്രവര്‍ത്തകരാണ് തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























