പാര്‍ട്ടിയുടെ നന്‍മയാണ് തന്റെ ലക്ഷ്യംമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍

പാര്‍ട്ടിയുടെ നന്‍മയാണ് തന്റെ ലക്ഷ്യംമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനെ മാറ്റണമെന്നത് അടക്കമുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ നന്മയെ കരുതിയാണ് കൈക്കൊള്ളുന്നതെന്ന് സുധീരന്‍ പറഞ്ഞു. അത്തരം തീരുമാനങ്ങളുമായി താന്‍ മുന്നോട്ട് പോവും. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.
സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഇവിടെത്തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. മാദ്ധ്യമങ്ങള്‍ പറയുന്നത് പോലുള്ള പ്രശ്‌നങ്ങളൊന്നും ഇല്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാക്കാര്യങ്ങളും അറിയാം. പ്രവര്‍ത്തരുടെ വീര്യം ഉയര്‍ത്താനാണ് ശ്രമിക്കേണ്ടതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























