പ്രണയബന്ധത്തെ ചൊല്ലി തര്‍ക്കം, ഹോട്ടല്‍ മുറിയില്‍വച്ച് ഇരുപത്തിനാലുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, പിന്നാലെ മുറി പുറത്തുനിന്ന് പൂട്ടി യുവാവ് കടന്നു, മരണ വിവരം ഹോട്ടലില്‍ വിളിച്ചുപറഞ്ഞത് പ്രവീൺ തന്നെ, തമ്പാനൂരില്‍ ഹോട്ടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

തമ്പാനൂരില്‍ ഹോട്ടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയുടെ ഒപ്പം മുമ്പ് നഗരത്തിലെ ജ്വല്ലറിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന പ്രവീണാണ് ക്യത്യ നടത്തിയത്.
യുവതിക്കൊപ്പം ഹോട്ടലില്‍ താമസിച്ച കൊല്ലം കോട്ടപ്പുറം സ്വദേശി പ്രവീൺ കുറ്റം സമ്മതിച്ചുവെന്നും പോലീസ് വ്യക്തമാക്കി. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു. ഹോട്ടല്‍ മുറിയില്‍വച്ച് ഗായത്രിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.
പ്രവീണ്‍ ആണ് മരണ വിവരം ഹോട്ടലില്‍ വിളിച്ചുപറഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. ശനിയാഴ്ച ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ കാണാനില്ലായിരുന്നു. വൈകിട്ടോടെ പ്രവീണ്‍ മുറിയില്‍ നിന്ന് പുറത്ത് പോയിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു.
പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷനിൽ ഉള്ള ഹോട്ടലിലെ മുറിയിൽ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 107 ആം നമ്പർ മുറിൽ ഒരു സ്ത്രീ മരിച്ചതായി ഹോട്ടൽ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോൾ എത്തുകയായിരുന്നു. ജീവനക്കാർ അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























