Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു

09 JULY 2026 08:16 PM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു. റായ്പുരിലെ ഹയാത് ഹോട്ടലിൽനിന്ന് 63,755 രൂപയുടെ ബില്ലടയ്ക്കാതെ ഇയാൾ മുങ്ങിയിരുന്നു. ഏകദേശം 1.48 ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പും ഇയാൾ മോഷ്ടിച്ചു. ഹോട്ടലധികൃതർ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

ടൂറിസ്റ്റ് ഗൈഡ്, അധ്യാപകൻ, യോഗ പരിശീലകൻ എന്നൊക്കെ പരിചയപ്പെടുത്തിയാണ് പ്രതി ആഡംബര ഹോട്ടലുകളിൽ എത്തിയിരുന്നത്. ഹോട്ടൽ ജീവനക്കാരെ ആകർഷിക്കുന്ന തരത്തിൽ വളരെ മാന്യമായ രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ ഇടപെടൽ. പെരുമാറ്റത്തിൽ വിശ്വസിച്ച് പലപ്പോഴും ഹോട്ടൽ അധികൃതർ ഇദ്ദേഹത്തോട് മുൻകൂർ പണം ആവശ്യപ്പെടാറില്ലായിരുന്നു. ഏതാനും ദിവസങ്ങൾ ഹോട്ടലിൽ താമസിച്ച് എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയ ശേഷം ബില്ലടയ്ക്കാതെ അപ്രത്യക്ഷമാകുന്നതായിരുന്നു പ്രതിയുടെ രീതി. ബില്ലടയ്ക്കാതെ പോകുന്നതിനോടൊപ്പം ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള സാധനങ്ങളും ഇദ്ദേഹം മോഷ്ടിക്കാറുണ്ടായിരുന്നു. ഹോട്ടലുകളിൽ മുറിയെടുക്കാൻ അദ്ദേഹം പ്രധാനമായും ഉപയോഗിച്ചിരുന്നത് വ്യാജ തിരിച്ചറിയൽ രേഖകളാണ്. ഇത്തരത്തിൽ മുന്നൂറോളം ഹോട്ടലുകാരെയാണ് ഇന്ത്യയിലുടനീളം പ്രതി പറ്റിച്ചത്.

 

കുപ്രസിദ്ധ കുറ്റവാളിയായ ചാൾസ് ശോഭരാജിന്റെ തട്ടിപ്പ് രീതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ ഈ കബളിപ്പിക്കലുകൾ നടത്തിയതെന്ന് ഇദ്ദേഹം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തീഹാർ ജയിലിൽ കഴിഞ്ഞിരുന്ന കാലത്താണ് ചാൾസ് ശോഭരാജിന്റെ രീതികളെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയത്. 1980-കളിൽ ഡൽഹിയിൽ ടൂറിസ്റ്റ് ഗൈഡായി ജോലിചെയ്തിരുന്ന സമയത്ത് വിദേശ സഞ്ചാരികൾക്കൊപ്പം ആഡംബര ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ, ഹോട്ടലിൽ വെച്ചുണ്ടായ അപമാനം കാരണമാണ് താൻ ഇത്തരം ഹോട്ടലുകളെ ലക്ഷ്യംവെക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പോലീസിനോട് വെളിപ്പെടുത്തി.

ആന്റി ക്രൈം ആൻഡ് സൈബർ യൂണിറ്റും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഒഡീഷയിലെ ഭുവനേശ്വറിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ഹോട്ടലിൽനിന്ന് മോഷ്ടിച്ച ലാപ്‌ടോപ് ഇയാളുടെ പക്കൽനിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

2022-ലും സമാനമായ രീതിയിൽ തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലിനെ കബളിപ്പിച്ചതിന് കേരള പോലീസ് ഇയാളെ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് പിടികൂടിയിരുന്നു. അന്ന് തിരുവനന്തപുരത്തെ ഹോട്ടലിൽനിന്ന് ബില്ലടയ്ക്കാതെ കടന്നുകളയുകയും ലാപ്‌ടോപ്പ് മോഷ്ടിക്കുകയും ചെയ്ത കേസിലായിരുന്നു അറസ്റ്റ്. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, ഗോവ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 15 വർഷത്തോളം ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (2 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (2 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (2 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (3 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (3 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (5 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (5 hours ago)

Malayali Vartha Recommends