'ഈ തള്ളക്ക് വേറെ പണിയൊന്നുമില്ലേന്നെടക്കൊരു നോട്ടം. അതു കൊള്ളല്ലോ ഇന്നെടുത്തിട്ട് തന്നെയെന്ന് ഞാനും... എന്താല്ലേ മര്യാദക്കൊന്നു നിന്നുതന്നാല്‍... പണ്ട് അവര് അച്ചായി ഓരോന്നു വെറുതെ ചോദിച്ചപ്പോള്‍ മൂത്തയാള് സിനിമേ കേറിക്കൊള്ളാന്നും കുഞ്ഞാള് ഓട്ടൊ ക്ഷാ ഓടിച്ചോളാന്നും സമ്മതിച്ചതാ അന്നിട്ടാ ഇപ്പം...' വൈറലായി കുറിപ്പ്
മലയാളത്തിന്റെ പ്രിയ കവയിത്രിയും കഥാകൃത്തുമാണ് എം.ആർ രാധാമണി (രാധാമണി രാജ്). ഇപ്പോഴിതാ, തന്റെ മക്കളെക്കുറിച്ച് രാധാമണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
എം.ആർ രാധാമണിയുടെ കുറിപ്പ് –
ചെറിയ കുട്ടികളായിരുന്നപ്പോള്‍ എവിടെയെങ്കിലും പോകാനുള്ളപ്പോള്‍ രണ്ടാളും കുളിക്കാനും ഒരുങ്ങാനും നിര്‍ബ്ബന്ധിക്കാതെ തന്നെ നിന്നു തരുമായിരുന്നു. ഒരുക്കുന്നത് മാമായി വീട്ടിലുള്ളപ്പോള്‍ മാമായി തന്നെയാണ്. അതവര്‍ക്കും നല്ലയിഷ്ടം. അല്ലങ്കില്‍ അമ്മമ്മയോ അച്ചായിയോ ഞാനോ ചെയ്തിരുന്നു. ഒരേ തരത്തിലുള്ള കുഞ്ഞു ഷര്‍ട്ടും പാന്‍സും ചെരിപ്പുമൊക്കെയിട്ട് അച്ചായിയുള്ളപ്പോള്‍ ടൗണിലൊക്കെ പോയിരുന്നു. പിന്നെ സ്പെഷ്യല്‍ സ്ക്കൂളിലും. ഇപ്പോ എങ്ങും പോകാറില്ല. കൊറോണ വരുന്നതിനും എത്രയോ മുന്നേതന്നെ വീടിന്റെ അതിരുകളിലേക്ക് ജീവിതം തളച്ചിട്ടിരുന്നു.
നേരം കുറേയായിഞാനൊരു പടം പിടിക്കാന്‍ ഓരോ കഥകളും പറഞ്ഞ് ഒരുത്തന്‍റെ പിന്നാലെ കൂടിയതാന്നോ. ഓടുക അല്ലങ്കിലൊറ്റ കിടപ്പ്. ചുമ്മാ എന്‍റെ ക്ഷമയെ പരീക്ഷിക്കല്ലേടാന്നൊക്കെ പറഞ്ഞിട്ടാരെവിടെ കേക്കാനാ. ഈ തള്ളക്ക് വേറെ പണിയൊന്നുമില്ലേന്നെടക്കൊരു നോട്ടം. അതു കൊള്ളല്ലോ ഇന്നെടുത്തിട്ട് തന്നെയെന്ന് ഞാനും... എന്താല്ലേ മര്യാദക്കൊന്നു നിന്നുതന്നാല്‍... പണ്ട് അവര് അച്ചായി ഓരോന്നു വെറുതെ ചോദിച്ചപ്പോള്‍ മൂത്തയാള് സിനിമേ കേറിക്കൊള്ളാന്നും കുഞ്ഞാള് ഓട്ടൊ ക്ഷാ ഓടിച്ചോളാന്നും സമ്മതിച്ചതാ അന്നിട്ടാ ഇപ്പം...
https://www.facebook.com/Malayalivartha























