ജുവലറിയിൽ ഒന്നിച്ച് ജോലിചെയ്തിരുന്നപ്പോൾ ഇരുവരും അടുത്തു, പ്രവീൺ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെന്ന് മറച്ചുവെച്ച്, ഗായന്ത്രി ജോലി ഉപേക്ഷിച്ചെങ്കിലും ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു, ഇതറിഞ്ഞ പ്രവീണിന്റെ ഭാര്യ പരാതിയുമായി ജുവലറിയിൽ എത്തിയതോടെ തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി, പ്രവീണ്‍ ഹോട്ടലില്‍ മുറിയെടുത്തത് ഇവിടേയ്ക്ക് പൊകുന്നതിന് മുന്‍പ്, പത്ത് മണിക്ക് പ്രവീണ്‍ മുറിയെടുത്തു പിന്നാലെ പന്ത്രണ്ടിന് ഗായത്രിയുമെത്തി, പിന്നെ സംഭവിച്ചത്...!

ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ പ്രവീൺ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. എന്നാൽ ഇതെല്ലാം മറച്ചുവെച്ചായിരുന്നു സഹപ്രവർത്തകയായ ഗായത്രിയുമായി അടുത്തത്. നഗരത്തിലെ ഒരു പ്രശസ്ത ജുവലറിയില്‍ പ്രവീണും ഗായന്ത്രിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്.
എട്ട് മാസം മുന്‍പ് ഗായന്ത്രി ജോലി ഉപേക്ഷിച്ചുവെങ്കിലും ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു. ഇതറിഞ്ഞ പ്രവീണിന്റെ ഭാര്യ ജുവലറിയിലും പരാതിയുമായി എത്തിയതോടെ അവിടെ നിന്നും ജുവലിറിയുടെ തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ഇവിടേയ്ക്ക് പൊകുന്നതിന് മുന്‍പാണ് പ്രവീണ്‍ ഹോട്ടലില്‍ മുറിയെടുത്തത്.
പത്ത് മണിക്ക് പ്രവീണ്‍ മുറിയെടുത്തു പിന്നാലെ പന്ത്രണ്ടിന് ഗായത്രിയുമെത്തിയും ഇവിടേക്ക് എത്തുകയായിരുന്നു. പ്രണയബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയായ പ്രവീൺ പറഞ്ഞത്.കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടില്‍ ഗായത്രിയാണ് തലസ്ഥാനത്തെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ടത്. കൊല്ലം പരവൂര്‍ സ്വദേശിയാണ് പ്രവീൺ.
വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇനി കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്. ഇത് സംബന്ധിച്ച് പ്രവീണിനെ കൂടുതൽ ചോദ്യം ചെയ്യും.ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പടക്കം നടത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha























