Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

കണ്ണൂരില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു; വെട്ടേറ്റത് കെ.റെയില്‍വിരുദ്ധസമരത്തിന് നേതൃത്വം നല്‍കുന്ന രാജീവന്‍ എളയാവൂരിന്; ആക്രമണത്തിന് പിന്നിൽ ലഹരിമാഫിയയെന്ന് സംശയം

06 MARCH 2022 05:56 PM IST
മലയാളി വാര്‍ത്ത

കണ്ണൂരില്‍ കെ.റെയില്‍വിരുദ്ധസമരത്തിന് നേതൃത്വം നല്‍കിവരുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറിക്ക് ലഹരിവില്‍പനക്കാരുടെ വെട്ടേറ്റു. ലഹരിമാഫിയ ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂരിനെയാണ് കൊടുവാള്‍ കൊണ്ടു തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ചത്. ഞായറാഴ്‌ച്ച രാത്രി പൊടിക്കുണ്ടിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് രാജീവന്‍ അക്രമിക്കപ്പെടുന്നത്.

പ്രദേശത്തെ ലഹരിവില്‍പ്പനയ്ക്കെതിരെ പൊലിസില്‍ രാജീവന്‍ പരാതിപ്പെടുകയും പ്രദേശത്തെ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പ്രദേശത്തെ ലഹരിവില്‍പ്പനക്കാരനായ രാജീവനെന്നയാള്‍ തടഞ്ഞുനിര്‍ത്തുകയും കൊടുവാള്‍ കൊണ്ടു കഴുത്തിനു നേരെ വീശുകയുമായിരുന്നു.


രാജീവന്‍ എളയാവൂര്‍ ഒഴിഞ്ഞു മാറിയതിനാല്‍ വെട്ടു കഴുത്തിനു കൊണ്ടില്ല. തലയ്ക്കു സാരമായി മുറിവേറ്റിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ കഴിയുന്ന രാജീവനെ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, മേയര്‍ ടി.ഒ മോഹനന്‍, സതീശന്‍ പാച്ചേനി, എംപി രാജേഷ് തുടങ്ങിയ നേതാക്കള്‍സന്ദര്‍ശിച്ചു. ആക്രമത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പ്രതിഷേധിച്ചു.

കഞ്ചാവും മദ്യവും വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച്‌ പൊലീസില്‍ പരാതി പറഞ്ഞുവെന്ന സംശയത്തിലാണ് രാജീവനെ ഈ സംഘത്തില്‍ പെട്ടവര്‍ ആക്രമിച്ചത്. ലഹരി മാഫിയക്കെതിരേ പൊലീസില്‍ പരാതി നല്‍കിയാല്‍ അവര്‍ക്കുണ്ടാകുന്ന അനുഭവമെന്തെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് രാജീവനെതിരേ അക്രമം നടത്തിയത്. അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്നും കണ്ണൂരില്‍ വേരുറപ്പിക്കുന്ന ലഹരിമാഫിയയെ നിയന്ത്രിക്കാന്‍ പൊലിസ് അധികൃതര്‍ തയ്യാറാകണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (8 minutes ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (12 minutes ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (19 minutes ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (24 minutes ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (56 minutes ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (1 hour ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (4 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (4 hours ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (5 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (5 hours ago)

Malayali Vartha Recommends