പെണ്‍കുട്ടി വിളിച്ചിട്ടാണ് അന്ന് പുലര്‍ച്ചെ വീട്ടിലെത്തുന്നത്! രാത്രി ഒന്‍പതരയോടെ പെണ്‍കുട്ടിയുടെ സുഹൃത്ത് അയ്യപ്പ ദാസും വീട്ടിലെത്തി, ഉറക്കത്തിനിടെ കടുത്ത വേദന അനുഭവപ്പെട്ടു... ഒരു വിധം എഴുന്നേറ്റ് ലൈറ്റിട്ടപ്പോള്‍ കണ്ടത് രക്തം ചീറ്റുന്നത്! പെണ്‍കുട്ടി വാതില്‍ തുറന്ന് പെട്ടന്ന് പുറത്തേക്കോടി. ചതിയായിരുന്നു എന്ന് അപ്പോഴാണ് മനസിലായത്: പെണ്‍കുട്ടിയുമായി ഇപ്പോള്‍ നല്ല ബന്ധത്തില്‍, എന്തിനാണ് എന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് ഞാന്‍ ചോദിച്ചിട്ടില്ലെന്ന് സ്വാമി ഗംഗേശാനന്ദ

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെന്ന് ഞെട്ടലോടെയായിരുന്നു കേരളക്കര കേട്ടത്. കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ സ്വാമിയേ എല്ലാവരും കുറ്റക്കാരനായിട്ടായിരുന്നു മുദ്രകുത്തിയത്. പരാതിക്കാരിയായ പെണ്‍കുട്ടിയും പൊലീസുമായിരുന്നു ഇതിനവസരമൊരുക്കിയത്.
ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറയുകയും ചെയ്തു. ഒടുവില്‍, കേസ് സ്വാമിക്ക് അനുകൂലമായി മാറി. കുറ്റക്കാരനായി തെളിയുകയായിരുന്നു.
യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെട്ടത് താനാണെന്ന് ഗംഗേശാനന്ദ പറയുന്നു. നിറം പിടിപ്പിച്ച പല വാര്‍ത്തകളും അന്നു മുതല്‍ പുറത്തു വന്നുവെന്നും അത്തരം വാര്‍ത്തകളില്‍ ഒന്നും സത്യമില്ലെന്നും അദ്ദേഹം പറയുന്നു.
പെണ്‍കുട്ടിയുമായി ഇപ്പോള്‍ നല്ല ബന്ധത്തിലാണ് എന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്തിനാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്ന് ഇന്നുവരെ ചോദിച്ചിട്ടില്ലെന്നും വ്യക്തമാക്കി. പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവദിവസം നടന്നത് എന്തൊക്കെയെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്.
'പെണ്‍കുട്ടി വിളിച്ചിട്ടാണ് അന്ന് പുലര്‍ച്ചെ ഞാന്‍ വീട്ടിലെത്തുന്നത്. പെണ്‍കുട്ടിയുമായി ആറുമാസത്തോളമായി ആശയവിനിമയം ഉണ്ടായിരുന്നു. ഇവരുടെ എല്ലാ കാര്യങ്ങളും നോക്കിയത് ഞാനായിരുന്നു. ഇവരുടെ പേരില്‍ രണ്ടര ഏക്കര്‍ സ്ഥലം വാങ്ങാന്‍ പരിപാടിയുണ്ടായിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാനായിരുന്നു വീട്ടിലെത്തിയത്. പൂജയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഞാന്‍ വിശ്രമിച്ചു.
പെണ്‍കുട്ടി പതിവു പോലെ പഠനാവശ്യത്തിനു പുറത്തു പോയി. സാധാരണ ഉച്ചയ്ക്കു വരാറുള്ള അവള്‍ അന്നു വന്നില്ല. വൈകീട്ട് ആറുമണിയോടെ സോഡയും മറ്റുമായെത്തി. ഞാന്‍ പൈപ്പ് വെള്ളം കുടിക്കാറില്ല, അതുകൊണ്ട് ആണ് സോഡ കൊണ്ടുവന്നത്. രാത്രി ഒന്‍പതരയോടെ പെണ്‍കുട്ടിയുടെ സുഹൃത്ത് അയ്യപ്പ ദാസും വീട്ടിലെത്തി. ഞാന്‍ വിളിച്ചിട്ടാണ് വന്നത്. പത്തരയോടെ തിരിച്ച് പോയി.
നല്ല ക്ഷീണമുണ്ടായിരുന്നതിനാല്‍ ഞാന്‍ മയങ്ങിപ്പോയി. ഉറക്കത്തിനിടെ കടുത്ത വേദന അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. അനങ്ങാനാകുന്നില്ല. ഒരു വിധം എഴുന്നേറ്റ് ലൈറ്റിട്ടപ്പോള്‍ കണ്ടത് രക്തം ചീറ്റുന്നതായിരുന്നു. പെണ്‍കുട്ടി വാതില്‍ തുറന്ന് പെട്ടന്ന് പുറത്തേക്കോടി. ചതിയായിരുന്നു എന്ന് അപ്പോഴാണ് മനസിലായത്.
സോഡയില്‍ എന്തോ കലര്‍ത്തി തന്നത് കൊണ്ടാണ് മയങ്ങിപ്പോയത്. പത്തുമിനിറ്റിനുള്ളില്‍ തന്നെ പൊലീസെത്തി. വളരെ മോശമായ രീതിയിലായിരുന്നു പൊലീസ് പെരുമാറിയത്. സ്വയം മുറിച്ചതാണെന്ന നിലപാടിലായിരുന്നു പൊലീസ്. പിന്നെ, പീഡനശ്രമത്തിനിടെ പെണ്‍കുട്ടി മുറിച്ചതാണെന്നാക്കി.
ചികിത്സയിലിരിക്കെ പെണ്‍കുട്ടി വന്നു കണ്ടിരുന്നു. അവള്‍ക്കു നല്ല വിഷമമുണ്ടായിരുന്നു. ഇപ്പോള്‍ അവരുമായി നല്ല ബന്ധത്തിലാണ്. എന്തിനിത് ചെയ്തുവെന്ന് ഇന്നു വരെ ഞാന്‍ അവളോടു ചോദിച്ചിട്ടില്ല. അറിഞ്ഞിട്ട് ഇനി കാര്യവുമില്ല. അയ്യപ്പദാസിനൊപ്പം രണ്ടു പേര്‍ കൂടെയുണ്ട്. ഇവരില്‍ ഒരാളാണ് മുഖ്യസൂത്രധാരന്‍. അവന് പേട്ട സ്റ്റേഷനിലെ എസ്‌ഐയുമായും സന്ധ്യയുമായും അടുത്ത ബന്ധമുണ്ട്.
എനിക്കെതിരെ കള്ളക്കേസ് എടുത്തത് ബി.സന്ധ്യ ആണ്. ഒരു തെറ്റ് ചെയ്താല്‍ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവര്‍ക്കെതിരെ പരാതി നല്‍കുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ കാര്യത്തില്‍ അങ്ങനെയല്ല. യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ല. ആര്‍ക്കെതിരെയും പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവന്‍ ഞാന്‍ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി', സ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha

























