സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ചില സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ പാലിക്കുന്നില്ലെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
എന്‍.ഒ.സിയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള ബാദ്ധ്യതയുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് ക്ലാസ് നടത്തിപ്പിനും പഠനാന്തരീക്ഷം സുഗമമാക്കുന്നതിനും ആവശ്യമായ സഹായം വിദ്യാഭ്യാസ വകുപ്പ് നല്‍കും.
ഗുണമേന്മാ വിദ്യാഭ്യാസം മുന്‍നിറുത്തി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഈ സ്‌കൂളുകള്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha























