എന്തിനാണ് സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ വരപ്പിക്കുന്നതെന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു; കാമുകനോടുള്ള, ഇഷ്ടം അറിയിക്കാനാകും അങ്ങനെ ചെയ്യുന്നത്; ടാറ്റൂ ചെയ്യുന്ന പെണ്ണിന്റെ മനസ്സ് പലർക്കും അറിയില്ല; സ്നേഹിക്കുന്ന പുരുഷന്റെ പേര് ശരീരത്തിൽ പച്ച കുത്തുകയോ, ടാറ്റൂവായി കുത്തുകയോ ചെയ്യുമ്പോൾ അതിലൂടെ കാമുകനോടുള്ള ഇഷ്ടത്തിനുള്ള, പ്രണയത്തിന്റെ ആത്മാർഥക്കുള്ള ഒരു തെളിവായി അങ്ങേരത് കാണും; സ്ത്രീകൾ സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ കുത്തുവാൻ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോകുകയെന്ന് സന്തോഷ് പണ്ഡിറ്റ്

"ടാറ്റൂ" കുത്തുന്നതിനടയിൽ "മീ റ്റൂ " വിവാദവുമായി നിരവധി യുവതികൾ രംഗത്ത് വരുകയും പ്രമുഖ ടാറ്റൂ കലാകാരനായ സുജീഷിനെ എറണാകുളത്തു പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്ത വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പണ്ഡിറ്റിന്റെ "ടാറ്റൂ" നിരീക്ഷണം.
"ടാറ്റൂ" കുത്തുന്നതിനടയിൽ "മീ റ്റൂ " വിവാദവുമായി നിരവധി യുവതികൾ രംഗത്ത് വരുകയും പ്രമുഖ ടാറ്റൂ കലാകാരനായ സുജീഷിനെ എറണാകുളത്തു പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തല്ലോ . സ്വകാര്യ ഭാഗങ്ങളിൽ ടാറ്റു കുത്തുമ്പോൾ ലൈംഗിക പീഡനം നടത്തുവാൻ ശ്രമിച്ചു എന്നാണല്ലോ കേസ് . ഇനിയെങ്കിലും സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ കുത്തുവാൻ പോകുന്ന യുവതികൾ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോവുക .
ഇത്തരം സന്ദർഭങ്ങളിൽ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യും . എന്നാൽ യുവതികൾ എന്തിനാണ് സ്വകാര്യ ഭാഗങ്ങളിൽ ടാറ്റൂ വരപ്പിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു . ഇന്ത്യയിൽ ഒരാൾക്ക് എവിടെയും ടാറ്റൂ കുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെല്ലാം ഒരാളുടെ പേഴ്സണൽ ചോയിസ് ആണ് . കാമുകനോടുള്ള, ഇഷ്ടം അറിയിക്കാൻ ആകും ചിലർ അങ്ങനെ ചെയ്യുന്നത് .
ടാറ്റൂ ചെയ്യുന്ന പെണ്ണിന്റെ മനസ്സ് പലർക്കും അറിയില്ല എന്നതാണ് സത്യം . സ്നേഹിക്കുന്ന ഒരു പുരുഷന്റെ പേര് ശരീരത്തിൽ പച്ച കുത്തുകയോ , ടാറ്റൂ ആയി കുത്തുകയോ ചെയ്യുമ്പോൾ അതിലൂടെ കാമുകനോടുള്ള ഇഷ്ടത്തിനുള്ള , പ്രണയത്തിന്റെ ആത്മാർഥക്കുള്ള ഒരു തെളിവ് ആയി അങ്ങേരത് കാണും.
അത്രതന്നെ ഇത്തരം വാർത്തകൾ ടാറ്റു കലാകാരന്മാർക്ക് "പുതിയ സാധ്യതകൾ " കണ്ടെത്താനുള്ള ഒരു പ്രോത്സാഹനം ആകാതെ ചാനെൽസ് ശ്രദ്ധിക്കുക . ഇനിയെങ്കിലും ടാറ്റൂ..... മീ ടൂ .. ആകാതെ നോക്കുവാൻ വളരെ ശ്രദ്ധാപൂർവം യുവതികൾ ടാറ്റൂ കലാകാരന്മാരെ തെരഞ്ഞെടുക്കുക . ആദ്യ തവണ വര്ഷങ്ങള്ക്ക് മുമ്പ് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന യുവതി അപ്പോഴേ പോലീസിൽ പരാതിപ്പെട്ടിരുന്നെങ്കിൽ ഇത്രയധികം യുവതികൾ പിന്നീട് പീഡനം ഏൽക്കേണ്ടി വരില്ലായിരുന്നു എന്നും ചിന്തിക്കാം .
പണ്ട് നടന്ന പീഡനങ്ങൾ തെളിയിക്കുവാനുള്ള ബുദ്ധിമുട്ടു വലുതാണ് . (വാൽകഷ്ണം .. ഇത്തരം വാർത്തകൾ വായിച്ചു ഇനി കേരളത്തിൽ ആയിര കണക്കിന് പുരുഷന്മാർ "ടാറ്റൂ " എന്ന കലയുടെ വിവിധ തരത്തിലുള്ള "സ്കോപ്പ് " മനസ്സിലാക്കി പഠിക്കുവാൻ സാധ്യത ഉണ്ട് . പണക്കാരായ യുവതികളാണ് ടാറ്റൂ കുത്തുവാൻ വരുന്നത് അതുകൊണ്ട് പറഞ്ഞ പൈസ മേടിക്കാം , പെട്ടെന്ന് പണക്കാരൻ ആകാം എന്നൊക്കെ പലരും ചിന്തിച്ചേക്കാം. അത്തരം ചിന്തകൾ എല്ലാവരും വെടിയുക .) (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
https://www.facebook.com/Malayalivartha























