Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തില്‍ പലതലങ്ങളിലുമുണ്ട്; 'നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ' എന്നതാണ് ഈ വര്‍ഷത്തെ വനിത ദിന സന്ദേശം; നല്ലൊരു ഭാവിക്കായി ലിംഗ സമത്വം ഇന്നേയുണ്ടാകണം; അതിനായി വേണ്ടത് നാളത്തെ തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളര്‍ത്തണം; സ്ത്രീകളുടെ അവകാശ സംരക്ഷണം പൊതു ഉത്തരവാദിത്തമെന്ന് മന്ത്രി വീണാ ജോര്‍ജ്

07 MARCH 2022 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

സ്ത്രീകളുടെ അവകാശ സംരക്ഷണം സ്ത്രീകളുടേയും പുരുഷന്‍മാരുടേയും പൊതു ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീപക്ഷ നിലപാടുകളിലേക്ക് എത്തപ്പെടാത്ത ഇടങ്ങള്‍ ഇന്നും സമൂഹത്തില്‍ പലതലങ്ങളിലുമുണ്ട്. 'നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ' എന്നതാണ് ഈ വര്‍ഷത്തെ വനിത ദിന സന്ദേശം.

ഈ സന്ദേശം പോലെ തന്നെ നല്ലൊരു ഭാവിക്കായി ലിംഗ സമത്വം ഇന്നേയുണ്ടാകണം. അതിനായി വേണ്ടത് നാളത്തെ തലമുറയെ ഇന്നേ തന്നെ ലിംഗസമത്വം ഉറപ്പാക്കി വളര്‍ത്തണം. അതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വളരെയധികം സ്വാധീനിക്കാന്‍ കഴിയും. ഇതോടൊപ്പം സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണമെന്നും മന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 8ന് വൈകുന്നേരം 5 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീധന പരാതികള്‍ക്കുള്ള പോര്‍ട്ടല്‍, വിവാഹ പൂര്‍വ കൗണ്‍സിലിംഗ്, അങ്കണപ്പൂമഴ അങ്കണവാടി പാഠപുസ്തകം, പെന്‍ട്രിക കൂട്ട, ധീര എന്നീ 5 പുതിയ പദ്ധതികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുഞ്ഞ് മനസുകളില്‍ മുതല്‍ നല്ല പാഠം ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള പദ്ധതികളാണിവ.

സ്ത്രീധന പരാതികള്‍ക്കുള്ള പോര്‍ട്ടല്‍

സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വര്‍ധിച്ചു വരുന്ന സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈനായി തന്നെ നടപടികള്‍ സ്വീകരിക്കാനും സജ്ജമാക്കിയ പോര്‍ട്ടലാണിത്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതോ നല്‍കുന്നതോ ആയ പരാതി നല്‍കാവുന്നതാണ്. പരാതി പരിഹരിച്ച് നടപടികള്‍ സ്വീകരിക്കുന്നതാണ്. മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതാണ്.

വിവാഹ പൂര്‍വ കൗണ്‍സിലിംഗ്

വിവാഹ ശേഷം സ്ത്രീകള്‍ എങ്ങനെയായിരിക്കണം എങ്ങനെയായിരിക്കരുത് എന്ന മുന്‍വിധികള്‍ പലപ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കും കാരണമാകും. ഇതിനെതിരെ കുടുംബങ്ങള്‍ക്കകത്ത് ബോധവത്കരണം ആരംഭിക്കേണ്ട ആവശ്യകതയിലൂന്നിയാണ് വിവാഹ പൂര്‍വ കൗണ്‍സിലിംഗ് ആരംഭിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ പ്രാദേശിക ഘടകങ്ങള്‍ വഴിയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

അങ്കണപ്പൂമഴ ജെന്‍ഡര്‍ ഓഡിറ്റഡ് പാഠ പുസ്തകം

കുട്ടികളില്‍ ചെറുപ്രായം മുതല്‍ തന്നെ ലിംഗ സമത്വത്തിന്റെ പ്രാധാന്യവും അവബോധവും നല്‍കുക എന്ന ലക്ഷ്യം മുന്‍നിറുത്തി അങ്കണവാടികളില്‍ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികള്‍ ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കിയിരിക്കുന്നു. ഈ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌ക്കരിച്ചതാണ് അങ്കണപ്പൂമഴ പുതിയ പാഠപുസ്തകം.

പെണ്‍ട്രിക കൂട്ട

അട്ടപ്പാടിയിലെ ആദിവാസി ഊരിലെ ആദിവാസി ജനങ്ങളുടെ ഇടയിലുള്ള പോഷണക്കുറവ് പരിഹരിക്കാനും ആരോഗ്യ പോഷണ നിലവാരം ഉയര്‍ത്താന്‍ ജീവിതശൈലിയില്‍ ഉണ്ടാകേണ്ട മാറ്റങ്ങള്‍ ജനങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരിക്കാനും ലക്ഷ്യമിട്ടാണ് അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെണ്‍ട്രിക കൂട്ട ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. രോഗം ബാധിച്ചാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് സമയബന്ധിതമായി പോകാന്‍ ഈ കൂട്ടായ്മ ബോധവല്‍ക്കരിക്കും. ആരോഗ്യ നിലവാരം കുറയ്ക്കുന്ന അനാചാരങ്ങള്‍, ജീവിതശൈലി, ശീലങ്ങള്‍, എന്നിവ മാറ്റുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്.

ധീര പദ്ധതി

സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബാല്യകാലത്തില്‍ തന്നെ പെണ്‍കുട്ടികളില്‍ ആത്മവിശ്വാസവും ധൈര്യവും വളര്‍ത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുക, സ്വയരക്ഷ സാധ്യമാക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് ധീര പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നിര്‍ഭയ സെല്‍ മുഖാന്തിരം 10 മുതല്‍ 15 വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആയോധന കലകള്‍ അഭ്യസിപ്പിക്കുന്നതുമാണ്. ഈ ഏപ്രില്‍ മാസം മുതല്‍ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട 3 തദ്ദേശ സ്ഥാപനങ്ങള്‍ വഴിയായിരിക്കും പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (1 hour ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (1 hour ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (3 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (3 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (4 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (4 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (4 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (4 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (5 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (5 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (5 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (5 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (6 hours ago)

Malayali Vartha Recommends