സച്ചിന്‍ തിരുവനന്തപുരത്തെത്തി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി പ്രകാശനം ചെയ്തു

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരപ്രഖ്യാപനത്തിനാണു സച്ചിന്‍ തലസ്ഥാനത്തെത്തിയത്. ഉച്ചക്ക് ഒന്നരക്കു സച്ചിന്‍ ടീമിനെ പ്രഖ്യാപിച്ചു. വഴുതക്കാട്ടെ താജ് വിവാന്റയിലാണു ചടങ്ങുകള്‍ നടന്നത്. സച്ചിനു പുറമേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍, ടീമിലെ താരങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍വെച്ചു ടീമിന്റെ പുതിയ ജഴ്‌സി പ്രകാശനവും സ്‌പോണ്‍സര്‍മാരെ പ്രഖ്യാപിക്കലും സച്ചിന്‍ നിര്‍വഹിച്ചു.
നേരത്തെ ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലും അതിനു മുന്നോടിയായി നടന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിലും സച്ചിന്‍ പങ്കെടുത്തിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചക്കു ശേഷം സച്ചിന്‍ മടങ്ങി. ഇതുവരെ ടീമിനു നല്കിയ പിന്തുണ രണ്ടാം സീസണിലും നല്‍കണമെന്ന് ആരാധകരോടു സച്ചിന്‍ അഭ്യര്‍ഥിച്ചു. രണ്ടാം സീസണു മുന്നോടിയായി മികച്ച തയാറെടുപ്പാണു ടീം നടത്തിയിരിക്കുന്നത്. സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും സച്ചിന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























