Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

കെട്ടിയിട്ട് ചെയ്താലാണ് റേപ്പ്!രക്തസ്രാവത്തിലും കൊടിയ പീഡനം, സംവിധായകൻ ലിജു കൃഷ്ണക്കെതിരേ യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം

08 MARCH 2022 07:02 AM IST
മലയാളി വാര്‍ത്ത

More Stories...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്... സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാർ...

പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരുടെ കാലാവധി ഇന്നലെ അവസാനിച്ചു .... പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം

സ്വർണം കവർന്ന കേസ്... ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി

ലൈംഗിക പീഡന പരാതിയില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സണ്ണി വെയ്‌ൻ നിർമിച്ച്, നിവിന്‍ പോളി നായകനാകുന്ന ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനാണ് ലിജു. മാര്‍ച്ച് ആറ് ഞായറാഴ്ചയാണ് കണ്ണൂരില്‍ വച്ച്, കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് ലിജു കൃഷ്ണയെ കസ്റ്റഡിയില്‍ എടുത്തത്. ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.

നിവിന്‍ പോളിക്ക് പുറമേ മഞ്ജു വാരിയരും കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത് കണ്ണൂരിൽ ആണ്. ലിജു തന്നെയാണു ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തി വച്ചു. ലിജു കൃഷ്ണയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പീഡനത്തിനിരയായ യുവതി ഉന്നയിച്ചിരിക്കുന്നത്. ‘വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്’ എന്ന പേജിലൂടെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

സംവിധായകന്‍ ലിജു കൃഷ്ണയില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനമാണെന്ന് യുവതി. വുമെണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി തനിക്ക് നേരിട്ട പീഡനം വിവരിച്ചത്. നിരന്തരമുള്ള പീഡനത്താല്‍ തന്റെ ശരീരഭാരം 60 കിലോയില്‍ നിന്ന് 32 ആയി കുറഞ്ഞെന്നും യുവതി പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

2020 ഫെബ്രുവരി മുതൽ പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദംഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാൻ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. 2020 ജൂൺ 21ന്, സണ്ണി വെയ്ൻ പ്രൊഡക്ഷന്സിന്റെ ബാനറിൽ അയാൾ സംവിധാനം ചെയ്യുന്ന `പടവെട്ട്' എന്ന സിനിമയുടെ നിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ എന്നെ നിർബന്ധപൂർവം കൊണ്ടു പോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

ഈ സിനിമയുടെ നിർമ്മാണം സംബന്ധിച്ച് അയാൾ കടുത്തമാനസിക സമ്മർദ്ദത്തിലാണെന്നും അതിൽ നിന്ന് ആശ്വാസം കിട്ടാൻ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറിൽ എന്നെ ആ സിനിമയുടെ പ്രൊഡക്ഷൻ ഫ്‌ളാറ്റിൽകൊണ്ടുപോയത്. അവിടെ എത്തിയ ഉടൻ

എന്റെ കൺസെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ആദ്യം എന്റെയോനിയിലൂടെയും പിന്നീട് മലദ്വാരത്തിലൂടെയും അയാളുടെ ലിംഗം കടത്തി. ആർത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിർത്ത് നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത്വകവെക്കാതെയാണ് എന്റെ മേൽ അയാൾ ബലപ്രയോഗം നടത്തിയത്. മലദ്വാരത്തിലൂടെയുള്ള

ബലപ്രയോഗത്തിനിടയിൽ എന്റെ നടുവിന് ക്ഷതം സംഭവിച്ചു. എന്നോടുള്ള സ്നേഹബന്ധം കൊണ്ടാണ് അയാൾ എന്റെ ശരീരം ആഗ്രഹിക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാൽ എന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ല.

പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ല. തന്നെയുമല്ല, എന്റെ ജീവിതത്തിൽ ആദ്യമായി നടന്ന ലൈംഗികബന്ധം ആയിരുന്നത് കൊണ്ട് എനിക്ക് ട്രോമതാങ്ങാനായില്ല. അനുദിനം വഷളായി കൊണ്ടിരുന്ന എന്റെ ശാരീരിക-മാനസിക അവസ്ഥ അയാളെഅറിയിക്കാൻ നിരന്തരമായി ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.

2020 ഒക്ടോബറിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാൻ പുതിയ സ്ഥലംകണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാളെന്നെ ബന്ധപ്പെട്ടു. അയാളുടെ ജീവിത പ്രാരാബ്ധങ്ങളും സിനിമയുടെ പ്രശ്നങ്ങളും മൂലമാണ് മുൻപ് നടന്ന ആ സംഭവത്തിന് ശേഷം ബന്ധപ്പെടാൻ കഴിയാഞ്ഞതെന്നും അയാൾക്കെന്നെ പിരിയാൻ കഴിയില്ല എന്നും അറിയിച്ചു. മുമ്പുനടന്ന കാര്യങ്ങൾ ആരോടെങ്കിലും അറിയിച്ചാൽ അതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂർണമാകുന്നതോടെ ശരിയാകുമെന്നും ഉറപ്പ് നൽകി.

അയാളുടെ ആവശ്യപ്രകാരം ഞാൻ പ്രൊഡക്ഷനുവേണ്ടി പുതിയൊരു വീട്കണ്ടുപിടിച്ച് കൊടുത്തു. സിനമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയിൽ വരുത്തേണ്ട മാറ്റങ്ങളിൽ ഞാൻസജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ആകാലമത്രയും ബലം പ്രയോഗിച്ച് എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തി

2021 ജനുവരിയിൽ ഗർഭിണിയാണെന്നറിയുകയും അബോർഷൻ നടക്കുകയും നിർത്താതെയുള്ള ബ്ലീഡിങ് കാരണംഎന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂർണമായി തകരുകയും ചെയ്തു. ആദ്യത്തെ പീഡനത്തിന്റെ മാനസിക ആഘാതം ഉൾപ്പടെ ഞാൻ അയാളുടെ അധികാരത്തോടും പ്രിവിലേജിനോടും ഒരു ട്രോമാ ബോണ്ടിലായിക്കഴിഞ്ഞിരുന്നു. അയാളുടെ സിനിമക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളും അയാളുടെ ആരോഗ്യ പ്രശ്നങ്ങളും അവതരിപ്പിച്ച് എന്റെ സഹതാപം വീണ്ടും പിടിച്ചുപറ്റുകയും 2021 ജൂണിൽ അയാളുടെ സിനിമയുടെ ഷൂട്ടിങ്നടക്കുന്ന കണ്ണൂരിലെ കാഞ്ഞിലേരി എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ അയാളുടെ കുടുംബത്തോടൊപ്പം താമസിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

ഈ സമയം വീട്ടിലുള്ളവരോട് ഞാൻഅയാളുടെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആണെന്ന് അയാൾ ധരിപ്പിച്ചുവെച്ചിരുന്നു. ഒരു ദിവസം രാത്രിഎല്ലാവരും ഉറങ്ങുമ്പോൾ ഞാൻ കിടക്കുന്ന മുറിയിലെത്തി അയാൾ എന്റെ ശരീരത്തിൽ ബലപ്രയോഗം നടത്തി. ഞാൻ ബഹളമുണ്ടാക്കുന്നത് കണ്ട് അയാൾ പെട്ടെന്ന് മുറിയിൽ നിന്നിറങ്ങി. പേടിച്ച്, ആരോടും ഈ വിഷയം സംസാരിക്കാതെ പിറ്റേദിവസം തന്നെ ഞാൻ നാട്ടിലേക്ക് മടങ്ങി. എന്റെ ജീവിതം ദുസ്സഹമാകുന്നത് കൊണ്ട്അയാളുമായി ബന്ധപ്പെടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.

പക്ഷെ ഞാൻ ഇതെവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താൽ പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ ബിബിൻ പോളിനെയും, അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച്അയാൾ നിരന്തരമായി എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൂടെ സിനിമയിൽ പ്രവർത്തിക്കുന്ന മറ്റുപലരെക്കൊണ്ടും എന്നോട് സംസാരിപ്പിച്ചു. മാത്രമല്ല, "I love sex, I love your body" എന്നും "കെട്ടിയിട്ട് ചെയ്യുന്നതാണ് റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് തന്നെ നീ ഇത് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല" എന്നും അയാൾ ആവർത്തിച്ച് പറഞ്ഞിരുന്നു.

ഞാൻ ഈ ട്രോമയിൽ നിന്ന് പുറത്തുവരാൻ കൗൺസലിംഗ് നടത്തുകയും ഒരു സൈക്യാട്രിസ്റ്റിന്റെ സഹായംതേടുകയുമുണ്ടായി. പക്ഷെ ഈ ടോക്സിക് ബന്ധത്തിൽ നിന്ന് പുറത്തു വരാൻ കഴിയാത്തവിധം ലിജു കൃഷ്ണ എന്നെകീഴ്‌പ്പെടുത്തി. എന്റെ തൂക്കം 60 kg യിൽ നിന്ന് 32 kg യിൽ എത്തി. ഇപ്പോൾ നേരെ ഇരിക്കാനോ നടക്കാനോകഴിയാത്ത നിലയിൽ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സംരക്ഷണത്തിൽ ആണ്ഞാൻ ഇപ്പോൾ കഴിയുന്നത്.

2020 മുതൽ ഇന്നേവരെ ലിജു കൃഷ്ണ `പടവെട്ട്' എന്ന സിനിമയ്ക്കുവേണ്ടി പല രീതിയിലുള്ള ജോലികൾഎന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. ഡയലോഗുകൾ എഴുതുക, ഗാനരംഗത്തിന്റെ സ്ക്രിപ്റ്റിംഗ്, സരിഗമ എന്നകമ്പനി സിനിമ വാങ്ങിക്കാനായി നടത്തിയ കത്തിടപാട് എന്നിവ അതിൽപ്പെടുന്നു. 2021 മെയ്‌ മാസത്തിൽ ലിജുകൃഷ്ണ ആവശ്യപ്പെട്ടതനുസരിച്ച് സിനിമയുടെ സെക്കന്റ്‌ ഷെഡ്യൂളിൽ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടനിരവധി മാറ്റങ്ങൾ ചർച്ച ചെയ്യുകയും,എഴുതിപ്പിക്കുകയും അത് ഹാർഡ് കോപ്പിയായി അയാൾ കൈപ്പറ്റുകയുംചെയ്തു.

എന്റെ അറിവിൽ ഞാൻ തയ്യാറാക്കി കൊടുത്ത കാര്യങ്ങൾ തന്നെയാണ് അയാൾ സിനിമയിൽ തുടർന്നുംഉപയോഗിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് നടത്തിയ എല്ലാ കമ്മ്യൂണിക്കേഷന്റെയും തെളിവുകൾ എന്റെ പക്കൽഉണ്ട്. സിനിമക്ക് വേണ്ടി ഞാൻ ചെയ്ത ഒരു ജോലിക്കും പ്രൊഫഷണൽ രീതിയിലുള്ള അംഗീകാരവും നൽകിയിട്ടില്ല. എന്റെ ലൈംഗികതയിൽ ഊന്നി ലിജു കൃഷ്ണഎന്ന സംവിധായകൻ രണ്ടു വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായചൂഷണത്തെക്കുറിച്ച് പരാതിപ്പെടാൻ ഈ സിനിമയിൽ ഔദ്യോഗികമായി പരാതി പരിഹാര സെൽ (IC) ഉണ്ടായിരുന്നില്ല.

ഇതിനെ സംബന്ധിച്ചു സംസാരിക്കാൻ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണിൽ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി.

എന്റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേർപ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവർത്തി എന്നിൽ കടുത്ത മനോവേദനയും മാനസിക സംഘർഷവും ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയനടപടികളും ഞാൻ ചെയ്തിട്ടുണ്ട്. ഈ പ്രശ്നം നീതിയുക്തമായി പരിഹരിക്കുന്നതിലൂടെ ഇനി വേറൊരു സ്ത്രീക്കും ഇങ്ങനെ അനുഭവം ഉണ്ടാകാതെയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

NB- എന്റെ ഐഡന്റിറ്റിയോ മറ്റോ പുറത്ത് പറയുകയോ, സൈബർ ഇടങ്ങളിലും അല്ലാതെയും മറ്റും എന്നെ കുറിച്ച് മോശം കമെന്റുകൾ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുന്നതായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ വിലയില്‍ കുറവ്  (11 minutes ago)

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്  (31 minutes ago)

. സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  (1 hour ago)

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാനും ഇന്ന് ഇടയുണ്ട്.  (1 hour ago)

പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ  (1 hour ago)

പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...  (2 hours ago)

ഭീകര കോട്ട തകർത്ത് സേന ആർത്ത് വിളിച്ച് അമേരിക്ക..! 'റൂം 13' ന്റെ പാതാളം തോണ്ടും 'ഉകാസ'-യുടെ നട്ടെല്ലൂരി  (2 hours ago)

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം  (2 hours ago)

എൻഡിഎയ്ക്ക് മികച്ച തുടക്കം  (2 hours ago)

ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം  (2 hours ago)

മടുത്ത് വിവാഹമോചനം തേടി ഭർത്താവ്  (2 hours ago)

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി  (2 hours ago)

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ... മയക്കുവെടി വച്ച് പുലിയെ പിടികൂടി  (2 hours ago)

ഉമർ നബിയുടെ അൽ ഫലാഹ് പെട്ടു  (2 hours ago)

ക്രിസ്‌മസ്‌ പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന...  (3 hours ago)

Malayali Vartha Recommends