വിളിക്കാതെ എങ്ങനെ പോകും... എന്‍എഫ്ഡിസി ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സുരേഷ്‌ഗോപി

ദേശീയ ചലചിത്രവികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍നിന്നു യാതൊരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നു നടന്‍ സുരേഷ്‌ഗോപി. താന്‍ ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ചുളള അറിയിപ്പ് വൈകുന്നത് എന്തുകൊണ്ടാണെന്നു തനിക്കറിയില്ലെന്നും സുരേഷ്‌ഗോപി മാധ്യമങ്ങളോടു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അടുപ്പമുള്ള മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനാകുന്നത്. ബോളിവുഡ് സംവിധായകന്‍ രമേഷ് സിപ്പിയാണ് നിലവില്‍ എന്‍ഫ്ഡിസി ചെയര്‍മാന്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റിലി, സഹമന്ത്രി രാജ്യവര്‍ദ്ധന്‍ റഥോഡ് എന്നിവരുമായി സുരേഷ് ഗോപി ചര്‍ച്ച നടത്തിയിരുന്നു. 1975 ലാണ് എന്‍എഫ്ഡിസി രൂപികരിച്ചത്. വാര്‍ത്താ വിതരണ പ്ര്‌ക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലാണ് എന്‍എഫ്ഡിസി പ്രവര്‍ത്തിക്കുന്നത്. ചെയര്‍മാന് കേന്ദ്ര സഹമന്ത്രിയുടെ പദവിയാണുള്ളത്. മുംബൈയാണ് എന്‍എഫ്ഡിസിയുടെ ആസ്ഥാനം.
രമേഷ് സിപ്പിക്കു മുമ്പ് പ്രശസ്ത ബോളിവുഡ് നടന്‍ ഓം പുരിയായിരുന്നു ചെയര്‍മാന്‍. മോഡി അധി്കാരത്തിലെത്തിയ ശേഷം കേരളത്തിന് ലഭിക്കുന്ന ആദ്യ അംഗീകാരമാണ് സുരേഷ് ഗോപിയുടെ നിയമനം, മുതിര്‍ന്ന നേതാവ് രാജഗോപാലിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇതുവരെ ഇത്തരമൊരു നീക്കം ഉണ്ടായില്ല. സുരേഷ് ഗോപിയെ രാജ്യസഭയിലൂടെ എംപിയാക്കി കേന്ദ്രത്തില്‍ സഹമന്ത്രി സ്ഥാനം നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























