ആനയുടെ ചവിട്ടേറ്റ് പാപ്പാന് പരിക്ക്.... കൊല്ലത്ത് അമ്പലത്തിലെ ഉത്സവ ചടങ്ങുകള്‍ക്കായി കൊണ്ടുവന്ന ആനയാണ് പാപ്പാന്‍മാരെ ആക്രമിച്ചത്, ആനയുടെ പുറത്തിരുന്ന പാപ്പാന്റെ കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വീണതെടുക്കാന്‍ ഇറങ്ങവേ രണ്ടാംപാപ്പാന്‍ ആനയുടെ മുന്‍കാലില്‍ വടി കൊണ്ട് മര്‍ദ്ദിച്ചു, പ്രകോപിതനായ ആന രണ്ട് പാപ്പാന്‍മാരെയും ആക്രമിച്ചു

കൊല്ലം കേരളപുരത്താണ് ആനയുടെ ചവിട്ടേറ്റ് പാപ്പാന് പരിക്കേറ്റത്. ഒന്നാം പാപ്പാന്‍ സച്ചുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാപ്പാന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ആന പാപ്പാനെ ആക്രമിച്ചതെന്നാണ് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ആനയുടെ മുന്‍കാലില്‍ പാപ്പാന്‍ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സമീപത്തെ അമ്പലത്തിലെ ഉത്സവ ചടങ്ങുകള്‍ക്കായി കൊണ്ടുവന്ന ആനയാണ് പാപ്പാന്‍മാരെ ആക്രമിച്ചത്. ആനയുടെ പുറത്തിരുന്ന പാപ്പാന്റെ കൈയിലുണ്ടായിരുന്ന സഞ്ചി താഴെ വീണു.
അത് എടുക്കാനായി പാപ്പാന്‍ താഴേക്ക് ഇറങ്ങുകയായിരുന്നു. ഈ സമയം ആനയുടെ മുന്‍കാലില്‍ രണ്ടാം പാപ്പാന്‍ വടി കൊണ്ട് മര്‍ദ്ദിച്ചു.
ഇതില്‍ പ്രകോപിതനായ ആന ഇരു പാപ്പാന്‍മാരെയും ആക്രമിക്കുകയായിരുന്നു. ആന അബദ്ധത്തില്‍ പാപ്പാനെ ചവിട്ടി എന്നായിരുന്നു ആദ്യം ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രകോപനം ഉണ്ടായതിനെത്തുടര്‍ന്നാണ് ആന ആക്രമിച്ചതെന്ന് വ്യക്തമായത്. ഒന്നാം പാപ്പാന്‍ സച്ചുവിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ഇയാളുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റ പാപ്പാനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha