ചെറുകര സണ്ണി ലൂക്കോസിന് സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്

ഗ്രാമീണ റിപ്പോര്‍ട്ടിംഗിനുളള സ്‌റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ പുരസ്‌കാരത്തിന് കേരളശബ്ദം സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ചെറുകര സണ്ണി ലൂക്കോസ് അര്‍ഹനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് കേരള ശബ്ദത്തില്‍ പ്രസിദ്ധീകരിച്ച \'തോല്‍ക്കരുത് തൊഴിലുറപ്പ്\' എന്ന ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്. കോല്‍ക്കത്തയിലെ സ്‌റ്റേറ്റ്‌സ്മാന്‍ ദിനപത്രം 1979 മുതല്‍ ഗ്രാമീണ റിപ്പോര്‍ട്ടിംഗിനായി നല്‍കി വരുന്ന പുരസ്‌കാരമാണ് സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് 1989 മുതല്‍ കേരളശബ്ദം വാരികയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകര സണ്ണി ലൂക്കോസ് ജനറല്‍ റിപ്പോര്‍ട്ടിംഗിനും വികസനോന്മുഖ റിപ്പോര്‍ട്ടിംഗിനുമുളള സര്‍ക്കാര്‍ മാധ്യമ അവാര്‍ഡ്് അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കുട്ടനാട്ടിലെ ചെറുകര, ചേക്കാത്തറ ലൂക്കോസിന്റെയും പരേതയായ ത്രേസ്യാമ്മയുടെയും പുത്രനാണ് സണ്ണി ലൂക്കോസ്. ഭാര്യ ഷൈലജ. അര്‍ക്കിടെക്ച്ചര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി പ്രതിഭ സണ്ണി, പ്‌ളസ് ടു വിദ്യാര്‍ഥി പ്രണവ് സണ്ണി എന്നിവര്‍ മക്കളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























