കാറപകടത്തെ തുടര്‍ന്ന് യുവനടനും സംവിധായകനുമായ സിദ്ധാര്‍ത്ഥിന്റെ തുടയെല്ലില്‍ മൂന്ന് പൊട്ടല്‍, ശനിയാഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രിവൃത്തങ്ങള്‍

കാറപകടത്തില്‍ യുവനടനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ വലത് തുടയെല്ലില്‍ ഉണ്ടായത് മാരക പരിക്ക്. തുടയെല്ല് മൂന്നായി ഒടിഞ്ഞു. ഇത് ശരിയാക്കാനുള്ള ശസ്ത്രക്രിയ ശനിയാഴ്ച നടക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് ഇഞ്ച് ആഴത്തില്‍ വലതു കൈയിലുണ്ടായ മുറിവിന് ബുധനാഴ്ച ഭാഗികമായി തുന്നലിട്ടു. കൈയിലെ പേശികള്‍ പൊട്ടിയിട്ടുള്ളതിനാല്‍ ശനിയാഴ്ച വീണ്ടും തുന്നലിടും. അടുത്ത ചൊവ്വാഴ്ച സിദ്ധാര്‍ഥിനെ മുറിയിലേക്ക് മാറ്റും. ബുധനാഴ്ച ബോധം നന്നായി തെളിഞ്ഞു.
അമ്മ കെ.പി.എ.സി ലളിതയോടും സഹോദരി ശ്രീക്കുട്ടിയോടും ഭര്‍ത്താവിനോടും സംസാരിച്ചു. ഇവരെ മാത്രമെ ഐ.സി.യുവിലേക്ക് കടത്തിവിട്ടുള്ളൂ. സിദ്ധാര്‍ഥ് ചെറിയ തോതില്‍ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ചയും നിരവധി സിനിമപ്രവര്‍ത്തകര്‍ ആശുപത്രിയിലത്തെി. മമ്മൂട്ടിയും ദിലീപും ദിവസവും ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























