ഇരുചക്രവാഹനങ്ങളില്‍ പിന്നിലുള്ളവര്‍ക്കും ഹെല്‍മെറ്റ് ധരിക്കണമെന്ന കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് ഡിജിപി

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. പോലീസോ മോട്ടോര്‍വാഹനവകുപ്പോ നിര്‍ബന്ധിക്കാതെ ജനങ്ങള്‍ സ്വമേഥയാ ഹെല്‍മറ്റ് വയ്ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍കി 2003 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
സംസ്ഥാനത്ത് വാഹനാപകടങ്ങല്‍ വര്‍ധിച്ചു വരികയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. പിന്‍സീറ്റിലിരുന്ന യാത്രചെയ്യുന്നവരാണ് ഏറിയ പങ്കും ദുരന്തത്തിനിരയാവുന്നത്.. ഈ സാഹചര്യത്തില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ ഇളവ് നല്‍കുന്നത് സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കും എന്നായിരുന്നു ഹര്‍ജിയില്‍ വാദിച്ചത്.
ഫുള്‍ബെഞ്ച് വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് വി ചിദംബരേശിന്റെ ഇടക്കാല വിധി. വിധിയോട സമ്മിശ്രമായാണ് ജനങ്ങള്‍ പ്രതികരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























