കാസര്‍കോട് കുഡ്‌ലു സര്‍വീസ് ബാങ്ക് കവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍

കാസര്‍കോട് കുഡ്‌ലു സര്‍വീസ് ബാങ്ക് കവര്‍ച്ചയിലെ മുഖ്യപ്രതി പിടിയില്‍. ബന്തിയോട് സ്വദേശി ഷെറീഫ് ആണ് പിടിയിലായത്. നഷ്ടപ്പെട്ട സ്വര്‍ണവും പിടിച്ചെടുത്തു. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ നേരത്തെ പൊലീസ് മംഗളൂരുവില്‍ പിടികൂടിയിരുന്നു. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത അഞ്ചംഗ സംഘത്തിലെ ചൗക്കി സ്വദേശി മഷൂഖാണ് നേരത്തെ പിടിയിലായത് ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പിടിയിലാകാതിരിക്കാന്‍ പല സംഘങ്ങളായിട്ടായിരുന്നു പ്രതികള്‍ നാടുവിട്ടത്. കവര്‍ച്ച സംഘത്തെ മംഗളുരുവിലെത്തിച്ച വെള്ള ലാന്‍സര്‍ കാറും പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പണമുണ്ടാക്കുന്നതിനപ്പുറം മറ്റു ലക്ഷ്യങ്ങളും കവര്‍ച്ചക്ക് പിന്നിലുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ബാങ്കിന്റെ സല്‍പേരിന് കളങ്കം ഉണ്ടാക്കുകയെന്നതും മോഷണത്തിന്റെ ലക്ഷ്യമായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























