അമിതാവേശം പാരയായി, മൂവാറ്റുപുഴയിലേക്ക് തിരിച്ച മെറിന്‍ജോസഫിനെ തിരിച്ചുവിളിച്ച് പോലീസിംഗ് പഠിക്കാനായി തിരുവനന്തപുരത്ത് നിയമിച്ചു

പോലീസില്‍ നിയമനം ലഭിക്കുന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ യുവ ഐപിഎസ് ഓഫീസര്‍ മെറിന്‍ജോസ്ഫിന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. മെറിന്റെ അപക്വമായ ചില പ്രവര്‍ത്തികളാണ് പോലീസിംഗില്‍ കൂടുതല്‍ പരിചയത്തിനായി തിരുവനന്തപുരം സിറ്റിപോലീസിലേക്ക് സ്ഥലം മാറ്റിയത്. കൊച്ചിയിലെ അസി.സൂപ്രണ്ട് ആയ മെറിന്‍ജോസഫിനെ പൊലീസിംഗിലെ പ്രായോഗിക പാഠങ്ങള്‍ പഠിക്കാന്‍ വേണ്ടിയാണ് തലസ്ഥാനത്ത് താല്‍ക്കാലികമായി നിയോഗിച്ചതെന്നാണ് ഔദ്യോഗിക വിവരം. ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങള്‍ നിയന്ത്രിക്കാ ഡി.സി.പി സഞ്ജയ്കുമാറിനൊപ്പം മെറിനുമുണ്ടായിരുന്നു.
മൂവാറ്റുപുഴ അസി.സൂപ്രണ്ടായി മെറിനെ നിയമിച്ചെങ്കിലും പൊലീസിംഗില്‍ കൂടുതല്‍ പരിശീലനം വേണമെന്നായിരുന്നു പൊലീസ് നേതൃത്വത്തിന്റെ നിലപാട്. പലപ്പോഴും അപക്വമായ നിലപാടാണ് മെറിന്റെ ഭാഗത്തു നിന്നുമെന്നാണ് പൊലീസ് മേധാവികള്‍ക്ക് തലവേദനയായിരുന്നു. ഇതേ തുടര്‍ന്നാണ് മൂവാറ്റുപുഴയിലേക്ക് തിരിച്ച മെറിനെ തലസ്ഥാനത്തേക്ക് തിരിച്ചുവിളിച്ച് തലസ്ഥാനത്ത് പ്രത്യേകം പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.
കൊച്ചിയില്‍ നിയമനം ലഭിക്കും മുമ്പ് തന്നെ ഫേസ്ബുക്കിലെ തരംഗമായി മാറിയ മെറിന്‍ ജോസഫ് ഐപിഎസ് ഇപ്പോള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചത് മുതല്‍ മാദ്ധ്യമ വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. ഇതിനിടെ നിവിന്‍ പോളിക്കൊപ്പം പൊതുചടങ്ങില്‍ ഫോട്ടോയെടുത്തതിന്റെ പേരില്‍ മെറിന്‍ പുലിവാല് പിടിച്ചു.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ചടങ്ങിനിടെ യൂണിഫോമിലായിരുന്ന മെറിന്‍ നിവിന്‍പോളിക്കൊപ്പം ഹൈബി ഈഡന്‍ എംഎല്‍എയെക്കൊണ്ട് ചിത്രമെടുപ്പിച്ചത്. \'\'വിത്ത് നിവിന്‍ പോളി കറണ്ട് സെന്‍സേഷന്‍ ഇന്‍ കേരള\'\' എന്ന അടിക്കുറിപ്പോടെയാണ് മെറിന്‍ ചിത്രം ഫേസ്ബുക്കിലിട്ടത്. ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ആരോപണമുയര്‍ന്നതോടെ ഫേസ്ബുക്കില്‍ മെറിന്‍ വിശദീകരണക്കുറിപ്പിട്ടു. മാദ്ധ്യമധര്‍മ്മത്തെപ്പറ്റി അറിയാത്തവരാണ് പ്രോട്ടോകോള്‍ പഠിപ്പിക്കാന്‍ വരുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത് മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ അധഃപതനമാണെന്നും മെറിന്‍ ഫേസ്ബുക്കിലെഴുതിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























