സിസ്റ്റര്‍ അഭയക്ക് ശേഷം വീണ്ടും ഒരു കൊലപാതകം ?, പാലായിലെ കാര്‍മല്‍ കോണ്‍വെന്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

പാലായിലെ കന്യസ്ത്രീമഠത്തില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാലാ കാര്‍മല്‍ കോണ്‍വെന്റിലാണ് കന്യാസ്ത്രീയെ മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസ്റ്റര്‍ അമല(69)യുടെ മൃതദേഹമാണ് മുറിയില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പനിബാധിതയായ സിസ്റ്ററെ രാവിലെ കുര്‍ബാനയ്ക്ക് കാണാതിരുന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്, മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.
നെറ്റിയിലെ മുറിവാണ് മരണകാരണമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകമാണോ എന്നും പൊലീസിനു സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുറിയില്‍ തട്ടി വീണു നെറ്റിയില്‍ മുറിവേറ്റതാകാം എന്നും പൊലീസ് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രക്തത്തില്‍ കുളിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്ററുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























