സേഫ് കേരള പദ്ധതി : നായ്ക്കളെ വന്ധ്യംകരിക്കാനെത്തിച്ചാല്‍ 250 രൂപ; ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക്

ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കേണ്ടത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണെന്നും നിയമപരമായി തന്നെ അവര്‍ക്ക് അതിന് അധികാരം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആക്രമണകാരികളായ നായ്ക്കളുടെ നശീകരണമാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നും മനസിലാകുന്നവര്‍ക്കു മനസിലാകുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മനുഷ്യജീവനാണ് വലുത്. നശീകരണം സര്‍ക്കാരിന്റെ നിയന്ത്രണപരിപാടിയിലില്ല. എ.ബി.സി വാക്‌സിനേഷന്‍, മരുന്ന്, സൗജന്യചികിത്സ എന്നിവയൊക്കെയാണ് അതിലുള്ളത്.
പട്ടിയുടെ കടിയേറ്റ് വരുന്നവര്‍ക്കായി എല്ലാ ആശുപത്രികളിലും കൂടുതല്‍ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
അതേസമയം, നായ്ക്കളെ വന്ധ്യംകരിക്കാന്‍ മൃഗാശുപത്രികളിലെത്തിക്കുന്നവര്‍ക്കും തിരികെ കൊണ്ടു പോകുന്നവര്‍ക്കും 250 രൂപ വീതം നല്‍കാന്‍ തെരുവുനായ്ക്കളുടെ നിയന്ത്രണത്തെക്കുറിച്ച് പഠിച്ച മന്ത്രിതല ഏകോപന സമിതി നിര്‍ദ്ദേശിച്ചു. സേഫ് കേരള പദ്ധതിപ്രകാരമാണിത്. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെയും വന്ധ്യംകരണത്തിനായി എത്തിച്ചാല്‍ 250 രൂപ വീതം നല്‍കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























