ഹെല്‍മറ്റ് പിന്നിലേക്ക് വരുമ്പോള്‍ ചാകര പോലീസിന്

ഇരുചക്രവാഹനത്തിന്റെ പിന്നിലുള്ള യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി. സംസ്ഥാനത്ത് വാഹനാപകടങ്ങല്‍ വര്‍ധിച്ചു വരികയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. പിന്‍സീറ്റിലിരുന്ന യാത്രചെയ്യുന്നവരാണ് ഏറിയ പങ്കും ദുരന്തത്തിനിരയാവുന്നത്.. ഈ സാഹചര്യത്തില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ ഇളവ് നല്‍കുന്നത് സുരക്ഷാ ഭീഷണി വര്‍ധിപ്പിക്കും എന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍കി 2003 ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ജനങ്ങള്‍ കോടതി വിധിയോട് സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. സാധാരണക്കാരന്റെ പ്രിയപ്പെട്ട വാഹനമായ ബൈക്കില്‍ കൂടുതലായും പിന്നില്‍ സഞ്ചരിക്കുന്നത് വീട്ടമ്മമാരാണ്. ഇതോടെ ഇവര്‍ വിഷമത്തിലാകും. ഒരു ഹെല്‍മറ്റ് സൂക്ഷിക്കാനുള്ള പെടാപാട് തന്നെ ആളുകള്‍ക്കറിയാം.
അപ്പോഴാണ് രണ്ടാമതൊരെണ്ണം കൂടി. കൂടാതെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറുന്നവരുടെ വഴിയും ഇതോടെ അടഞ്ഞു. പിന്നില്‍ ഇരിക്കുന്നവര്‍ക്ക് ഹൈല്‍മറ്റ് ഇല്ലെങ്കില്‍ ഓടിക്കുന്നയാള്‍ പിഴയടക്കണം എന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഇനി 100 രൂപ പിഴമാത്രമല്ല വണ്ടി പിടിച്ചുവെക്കാനും നടപടി ഉണ്ടാകും. ഹൈല്‍മറ്റുമായി എത്തിയാല്‍ മാത്രമേ വാഹനം വിട്ടുനല്‍കുകയുള്ളൂ. ഏതായാലും കോടതിവിധി പോലീസിനും ഹൈല്‍മറ്റ് കള്ളന്‍മാര്‍ക്കും ചാകരയാണ് നല്‍കാന്‍ പോകുന്നത്. സാധാരണക്കാരന്റെ വഴിയും അടഞ്ഞു. ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി അറിയിച്ചു. മോട്ടോര്‍ വാഹന ചട്ടത്തില്‍ ഇളവ് ചെയ്താണ് സര്‍ക്കാര്‍ പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ വേണ്ടെന്ന് വച്ചത്. എന്നാല്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിലെ 347ാം വകുപ്പിലെ ഭേദഗതി നിയമപരമല്ലെന്ന് കാണിച്ച് രവീന്ദ്രന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























