'ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും'.... പ്രോവിഡന്റ് ഫണ്ടിലെ തകരാര്‍ പരിഹരിച്ചു കൊടുത്ത സംസ്ഥാന നോഡല്‍ ഓഫീസര്‍ പ്രത്യൂപകാരമായി അധ്യാപികയെ ലോഡ്ജില്‍ വിളിച്ചു വരുത്തി.... പിന്നാലെയെത്തിയ വിജിലന്‍സ് കയ്യോടെ പൊക്കി, ഒടുവില്‍ സംഭവിച്ചത്
പ്രോവിഡന്റ് ഫണ്ടിലെ തകരാര്‍ പരിഹരിച്ചു കൊടുത്ത സംസ്ഥാന നോഡല്‍ ഓഫീസര്‍ പ്രത്യൂപകാരമായി അധ്യാപികയെ ലോഡ്ജില്‍ വിളിച്ചു വരുത്തി.... പിന്നാലെയെത്തിയ വിജിലന്‍സ് കയ്യോടെ പൊക്കി, ഒടുവില്‍ സംഭവിച്ചത്
കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് കൂടിയായ കണ്ണൂര്‍ തളിക്കാവ് സ്വദേശി ആര്.വിനോയ് ചന്ദ്രന് (42) ആണ് പിടിയിലായത്.
പ്രോവിഡന്റ് ഫണ്ടിലെ തകരാര്‍ പരിഹരിച്ചതിന് പ്രത്യുപകാരമായി ലൈംഗികാവശ്യം ഉന്നയിച്ച് എയ്ഡഡ് സ്കൂള്‍ അദ്ധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ ഗെയിന്‍ പി.എഫ് (ഗവണ്മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) സംസ്ഥാന നോഡല്‍ ഓഫീസറെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
സംഭവമിങ്ങനെ.... സാങ്കേതിക തകരാര്‍ മൂലം 2017 മുതല്‍ അദ്ധ്യാപികയുടെ പി.എഫ് തുക അക്കൗണ്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല. അക്കാരണത്താല്‍ ലോണെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വിനോയ് ചന്ദ്രനെ സമീപിച്ചത്. തുടര്‍ന്ന് നിരന്തരം വാട്സ് ആപ്പിലൂടെ വിനോയ് ശല്യം തുടങ്ങി.
പലതവണ ലൈംഗികാവശ്യമുന്നയിച്ച് വിനോയ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ അദ്ധ്യാപികയുടെ വാട്സ് ആപ്പിലേക്ക് അയച്ചു. 15 ദിവസം മുമ്പ്, തകരാര്‍ പരിഹരിച്ചെന്നും നേരിട്ട് കാണണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ലോഡ്ജിലേക്കു ക്ഷണിച്ചു. ഇതോടെയാണ് അദ്ധ്യാപിക വിജിലന്‍സിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസം കൊല്ലത്തു പോയി മടങ്ങിയെത്തിയ വിനോയ് കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം അദ്ധ്യാപികയെ വിളിച്ച് 42 സൈസില്‍ ഇഷ്ട നിറമുള്ള ഷര്‍ട്ടുമായി വരണമെന്ന് ആവശ്യപ്പെട്ടു.
അദ്ധ്യാപിക എത്തുമ്പോഴേക്കും ലോഡ്ജ് പരിസരത്ത് വിജിലന്‍സ് സംഘവും നിലയുറപ്പിച്ചിരുന്നു. ഇയാളുടെ ആവശ്യപ്രകാരം വാങ്ങിയ ഷര്‍ട്ടില്‍ ഫിനോഫ്തലിന്‍ പുരട്ടിയ ശേഷം അദ്ധ്യാപികയെ മുറിയിലേക്ക് വിജിലന്‍സ് സംഘം പറഞ്ഞയയ്ക്കുകയായിരുന്നു. ഷര്‍ട്ട് കൈമാറിയതിനു പിന്നാലെ അറസ്റ്റു ചെയ്തു.തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha