Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പെന്‍ഡ്രൈവ് പരിശോധിച്ചത്. മൂന്ന് കോടതികളില്‍ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നു.. ഇതില്‍ ഏത് കോടതിയില്‍ നിന്നാണ് ചോര്‍ന്നത് എന്നാണ് ആദ്യം കണ്ടെത്തേണ്ടത്.. ഓരോ കോടതിയിലും പെന്‍ഡ്രൈവ് സൂക്ഷിച്ച കാലയളവ് മനസിലാക്കണം.. അത് കണ്ടെത്തിയാല്‍ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാം... ആ മൂന്ന് കോടതികളിൽ സംഭവിച്ചത്.. ദൃശ്യങ്ങൾ ചോർന്നതിന് പിന്നിൽ!

11 MARCH 2022 08:27 AM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തുന്നത്. ദിലീപിനും പ്രതി പള്‍സര്‍ സുനിക്കും നേരത്തെ പരിചയമുണ്ട്, ദിലീപിന്റെ വീട്ടില്‍ വച്ച് കേസിലെ പ്രതി ഉള്‍പ്പെടെയുള്ളവര്‍ നടി ആക്രമിക്കപ്പെടുന്ന വീഡിയോ കണ്ടു, ഇതു കൊണ്ടുവന്നത് ഒരു വിഐപിയാണ് തുടങ്ങിയ ഒട്ടേറെ വെളിപ്പെടുത്തലാണ് ബാലചന്ദ്ര കുമാര്‍ നടത്തിയിരുന്നത്. ഈ സംഭവത്തിലെ വളരെ ഞെട്ടിക്കുന്ന വിവരമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവം. തൊണ്ടിമുതലായി കണ്ടെത്തിയ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നു എന്നായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് പുറത്തുവന്ന വാര്‍ത്ത. തുടര്‍ന്ന് നടി ഹൈക്കോടതിക്കും സുപ്രീംകോടതിക്കും കത്തയച്ചു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം.

തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കെയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറിയിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങള്‍ ചോരുന്നത് ഗൗരവമുള്ള വിഷയമാണ്. അതും കോടതിയില്‍ നിന്ന് ചോര്‍ന്നു എന്നത് വിഷയത്തിന്റെ ഗൗരവം വീണ്ടും വര്‍ധിപ്പിക്കുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ ത്വരിത ഇടപെടലുണ്ടായത്. ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്. കോടതിയില്‍ നിന്നു തന്നെയാണ് ചോര്‍ന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടിതിയില്‍ സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് വിശദമായി പരിശോധിച്ചു.

അപ്പോഴാണ് ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന് ബോധ്യമായതെന്ന് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പെന്‍ഡ്രൈവ് പരിശോധിച്ചത്. മൂന്ന് കോടതികളില്‍ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നു. ഇതില്‍ ഏത് കോടതിയില്‍ നിന്നാണ് ചോര്‍ന്നത് എന്നാണ് കണ്ടെത്തേണ്ടത്. ആലുവ, അങ്കമാലി എന്നിവിടങ്ങളിലെ മജിസ്‌ട്രേറ്റ് കോടതികളിലും ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലുമാണ് ദൃശ്യങ്ങള്‍ നേരത്തെ സൂക്ഷിച്ചിരുന്നത്. കോടതിയുടെ കസ്റ്റഡിയില്‍ പെന്‍ഡ്രൈവുണ്ടായിരുന്ന കാലയളവിലാണ് ചോര്‍ന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് ഏത് കോടതിയില്‍ നിന്നാണ് ദൃശ്യം ചോര്‍ന്നത് എന്നാണ്. ഇതിന് വേണ്ടി പ്രത്യേക അന്വേഷണം നടത്തേണ്ടി വന്നേക്കും.

ഓരോ കോടതിയിലും പെന്‍ഡ്രൈവ് സൂക്ഷിച്ച കാലയളവ് മനസിലാക്കണം. ഇതില്‍ ഏത് വേളയിലാണ് ചോര്‍ന്നത് എന്ന് കണ്ടെത്തിയാല്‍ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ആരാണ് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് കണ്ടെത്തുകയും ചെയ്യാം.അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന് വിചാരണ കോടതി കൂടുതല്‍ സമയം അനുവദിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ഹൈക്കോടതിയും തുടരന്വേഷണത്തിന് സമയം അനുവദിച്ചിരുന്നു. ഏപ്രില്‍ 15 വരെയാണ് ഹൈക്കോടതി അനുവദിച്ച സമയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (3 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (4 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (6 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends