മൂന്നാര്‍ ഇഫക്ട് പടരുന്നു; മറ്റു തോട്ടം തൊഴിലാളികളും സമരത്തിലേക്ക്

മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന്റെ വിജയം നല്‍കിയ പ്രേരണയില്‍ തൊഴിലാളികളുടെ സമരം തേയിലത്തോട്ടങ്ങള്‍ക്ക് പുറത്തേക്കും. ഇടുക്കിക്ക് പുറമേ പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ മറ്റ് തോട്ടം തൊഴിലാളികളും സമരത്തിലേക്ക് നീങ്ങുകയാണ്. തേയിലത്തോട്ടങ്ങളില്‍ കനത്ത നഷ്ടം വരുത്തിക്കൊണ്ട്. തേയിലത്തൊഴിലാളികളുടെ സമരം ഇടുക്കിയിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതിന് പിന്നാലെയാണ് മറ്റ് തോട്ടത്തിലും സമരത്തിലായത്.
ശമ്പളം, ബോണസ് എന്നിവ വര്‍ധിപ്പിക്കണമെന്നും ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ എസ്‌റ്റേറ്റുകളിലെ വിവിധ ഡിവിഷനുകളിലെ തൊഴിലാളികള്‍ സമരത്തിനെത്തുന്നത്. ഹാരിസണ്‍ മലയാളം പഌന്‍േറഷനിലെ ലോക്കാട്, സൂര്യനെല്ലി, പന്നിയാര്‍ മേഖലകള്‍ക്ക് പുറമേ തെന്മലയിലും തൊഴിലാളികള്‍ സമരം തുടങ്ങിയിട്ടുണ്ട്. സൂര്യനെല്ലിയില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം മൂന്നു ദിവസം പിന്നിട്ടു. 20 ശതമാനം ബോണസ് നല്‍കണമെന്നും ലയങ്ങളിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും മിനിമം കൂലി 500 ആക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ബുധനാഴ്ച രാവിലെ കമ്പനി മാനേജ്‌മെന്റുമായി തൊഴിലാളികള്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല.
പന്നിയാറിലും സമരം തുടങ്ങി. പന്നിയാര്‍ എസ്‌റ്റേറ്റിലെ പന്നിയാര്‍, ആനയിറങ്കല്‍, പൂപ്പാറ ഡിവിഷനുകളില്‍നിന്നുള്ള സ്ത്രീകളടക്കമുള്ള 450ഓളം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുത്തു. ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, ആശുപത്രി സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























