സംസ്ഥാനത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു: കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു

സംസ്ഥാനത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു. കോഴിക്കോടാണ് ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചത്. വെട്ടത്തൂര്‍ അന്‍വാറില്‍ ഹുദാ കോളജിലെ വിദ്യാര്‍ത്ഥിയായ അമീറുദ്ദീനാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്രതിരോധ മരുന്ന് നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിഫ്തീരിയ ബാധിച്ച് മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ കൂടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അമീറുദ്ദീന്റെ മുറിയില്‍ താമസിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി നേരത്തെ മരണപ്പെട്ടിരുന്നെങ്കിലും ഇത് ഡിഫ്തീരിയ ബാധിച്ചാണോ എന്ന കാര്യം സ്ഥിരീകരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























