സിനിമാ തര്‍ക്കം രൂക്ഷം; വെള്ളിയാഴ്ചത്തെ റിലീസുകള്‍ മാറ്റി

സിനിമാ മേഖലയില്‍ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് തീയറ്ററുകള്‍ നല്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടന പ്രഖ്യാപിച്ചു. ഇതോടെ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ലൈഫ് ഓഫ് ജോസൂട്ടി, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന \'ഞാന്‍ സംവിധാനം ചെയ്യും\' എന്ന ചിത്രം സര്‍ക്കാര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ലാല്‍ നായകനാകുന്ന \'ഉറുമ്പുകള്‍ ഉറങ്ങാറില്ല\' എന്ന ചിത്രവും വെള്ളിയാഴ്ചയാണു റിലീസ് ചെയ്യാനിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























